നിയമസഭയിൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക്; സതീശന്റെ നീക്കം നെഞ്ച്പിടഞ്ഞോ ?

ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി മുതൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക്. വിഡി സതീശന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ സ്പീക്കർ ഷംസീറിന്‍റെതാണ് തീരുമാനം.

Also Read : ഐഫോൺ 17 ആർഎസ്എസിനുള്ള ആദരം !!!! വിചിത്ര വാദത്തിന്റെ സത്യമെന്ത്

സഭയിൽ വരുന്ന കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്‍റേതായിരിക്കും. ഇത് സംബന്ധിച്ച് രാഹുലിന്‍റെ ഭാഗത്തു നിന്നും അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ ഷംസീർ വ്യക്തമാക്കി. 12 ദിവസത്തെ സഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഒക്‌ടോബർ 10 വരെയാണ് സമ്മേളനം.

Also Read : സതീശനെ വെട്ടി കടിഞ്ഞാണ്‍ പിടിക്കാന്‍ അടൂര്‍ പ്രകാശ് രംഗത്ത്; വെള്ളാപ്പള്ളിയിലും പ്രതീക്ഷ; പുതിയ ശാക്തികചേരി ഉടലെടുക്കുന്നു

എന്നാൽ വിഡി സതീശൻ മുഖം രക്ഷിക്കാനാണ് ഇത്തരം നീക്കം നടത്തിയതെന്നാണ് സൂചനകൾ. ലൈംഗിക ആരോപണങ്ങൾ നേരിട്ടതിന് പിന്നാലെയാണ് രാഹുലിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. രാഹുൽ സഭയിൽ വരേണ്ടതില്ലെന്ന നിലപാടിലായിരുന്നു വി ഡി സതീശൻ. എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top