രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വീടിന് പുറത്തേക്കില്ല; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ കാത്തിരിക്കണം

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് അടൂരിലെ സ്വന്തം വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടനൊന്നും പുറത്തിറങ്ങില്ല. എംഎല്‍എ മണ്ഡലത്തില്‍ എത്തിക്കാന്‍ പല നീക്കങ്ങളും നടത്തുന്നുണ്ടെങ്കിലും അതൊന്നും പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമല്ല എന്നാണ് കോണ്‍ഗ്രസിൻ്റെ വിലയിരുത്തൽ. ഔദ്യോഗിക പരിപാടികള്‍ക്ക് പകരം ക്ലബുകളുടേയോ മറ്റ് സംഘടനകളുടേയോ പരിപാടികളിലൂടെ മണ്ഡലത്തില്‍ അവതരിപ്പിക്കാനാണ് ശ്രമം. എന്നാല്‍ ഏത് പരിപാടി ആയാലും തടയും എന്ന സിപിഎം, ബിജെപി പ്രഖ്യാപനം എല്ലാവരേയും പിന്തിരിപ്പിക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ ഹാജരായിട്ടില്ല. രാവിലെ പത്തുമണിക്ക് എത്താനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നോട്ടീസ് ലഭിച്ചില്ലെന്നാണ് രാഹുലിന്റെ വിശദീകരണം.

ALSO READ : മാങ്കൂട്ടത്തിലിനെ അടിമുടി പൂട്ടാനൊരുങ്ങി സർക്കാർ; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രവർത്തകരുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന

ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിന് വീണ്ടും നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസിലെ പ്രതികളുടെ ഫോണിലെ ശബ്ദരേഖകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് ചൂണ്ടികാട്ടിയാണ് ചോദ്യം ചെയ്യാന്‍ നീക്കം നടത്തിയത്. ഇപ്പോള്‍ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളിലും ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top