സതീശന് ആശ്വസിക്കാം,സര്‍ക്കാരിനെ ആക്രമിക്കാം; ശ്രദ്ധതിരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭിലേക്ക് എത്തിയിട്ടില്ല

പിണറായി സര്‍ക്കാരിനെതിരെ പോലീസ് അതിക്രമം അടക്കം ഉന്നയച്ച് നിയമസഭയില്‍ ആക്രമിക്കാന്‍ തയാറെടുത്തിരുന്ന പ്രതിപക്ഷത്തിന് ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭയിലേക്കുള്ള വരവ് വലിയ തലവേദന ആയിരുന്നു. സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് രാഹുല്‍ സഭയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ സഭയില്‍ എത്തിയിട്ടില്ല.

ALSO READ : അബോര്‍ഷന് നിര്‍ബന്ധിച്ച ഓഡിയോ തന്റേതല്ലെന്ന് പറയാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; കൊന്ന് തിന്നാന്‍ കാത്തിരിക്കുന്നവരുടെ അന്വേഷണം നടക്കട്ടെ

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുന്നതായാണ് എന്നാണ് വിവരം. ഇന്നലെ ചേര്‍ന്ന കെപിസിസി യോഗത്തിന് ശേഷം സഭയില്‍ എത്തേണ്ടതില്ലെന്ന് പാര്‍ട്ടി രാഹുലിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരേ വലിയ ആരോപണങ്ങള്‍ ഉന്നയിച്ച് കടന്നാക്രമണം നടത്തുമ്പോള്‍ രാഹുല്‍ സഭയില്‍ വേണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. ഇതില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുണ്ടായിരുന്നു. പ്രത്യേകിച്ച് എ ഗ്രൂപ്പിന്. എന്നാല്‍ ഇന്നലെ കോണ്‍ഗ്രസിന് നേരെ വലിയ ആക്രമണമുണ്ടായതോടെ രാഹുലിനെ പിന്തുണച്ചിരുന്ന ഷാഫി പറമ്പിലും പിസി വിഷ്ണുനാഥും അതില്‍ നിന്നും ചെറുതായി ഒന്ന് പിന്‍വലിഞ്ഞിട്ടുണ്ട്.

ALSO READ : പ്രതിപക്ഷ നേതാവിന്റെ വാക്കിന് കോണ്‍ഗ്രസില്‍ ഒരു വിലയുമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിൽ; പൊട്ടിത്തെറി ഉറപ്പ്

രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയാല്‍ ഭരണപക്ഷത്തിന് വലിയ ആശ്വാസമായിരുന്നു. സര്‍ക്കാരിന് എതിരായ ആക്രമണങ്ങള്‍ വരുമ്പോള്‍ സാഹചര്യം അനുസരിച്ച് രാഹുലിന് എതിരായ ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. രാഹുല്‍ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാനും നീക്കമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top