രാഹുല്‍ മാങ്കൂട്ടത്തിലിന് ഒപ്പം വേദി പങ്കിട്ട് മന്ത്രി കൃഷ്ണന്‍കുട്ടി; സിപിഎം എംഎല്‍എയും പരിപാടിയില്‍

ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത് സിപിഎമ്മും ബിജെപിയുമാണ്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ ഈ എതിര്‍പ്പ് കുറയുകയാണ്. ബിജെപിയുടെ പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ രാഹുലിന് ഒപ്പം വേദി പങ്കിട്ടത് വലിയ ചര്‍ച്ച ആയിരുന്നു. ഇപ്പോഴിതാ പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയും സിപിഎം എംഎല്‍എയുമാണ് മാങ്കൂട്ടത്തിലിന് ഒപ്പം വേദി പങ്കിട്ടത്.
പാലക്കാട് ജില്ലാ പട്ടയമേളയിലാണ് മന്ത്രി കൃഷ്ണന്‍ കുട്ടി, കോങ്ങാട് എംഎല്‍എ ശാന്തകുമാരി എന്നിവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു. ലൈംഗിക ആരോപണം ഉയര്‍ന്ന ശേഷം ആദ്യമായാണ് ഒരു മന്ത്രിക്കൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തത്. ആരും ഇതില്‍ ഒരു എതിര്‍പ്പും ഉന്നയിച്ചതുമില്ല. പരിപാടിയില്‍ പ്രസംഗിക്കുകയും ചെയ്ത ശേഷമാണ് രാഹുല്‍ മടങ്ങിയത്.
പാലക്കാട് നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് പ്രമീള ശശിധരന്‍ രാഹുലിന് ഒപ്പം പങ്കെടുത്തത്. നേതൃത്വത്തെ അറിയിക്കാതെയായിരുന്നു പ്രമീളയുടെ വേദി പങ്കിടല്‍. ഇതില്‍ സംസ്ഥാന നേതൃത്വം ഇതില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		