രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ, ബിജെപി; ചുമലിലേറ്റി ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; റോഡ് ഉദ്ഘാടനവും നടന്നു

പാലക്കാട് പിരായിരിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വച്ച് എല്ലാവരേയും അറിയിച്ച് റോഡ് ഉദ്ഘാടനത്തിന് എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. ലൈംഗികാരോപണം ഉയര്‍ന്ന ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ എല്ലാവരേയും അറിയിച്ച് എംഎല്‍എ പങ്കെടുത്തത്. രഹസ്യമായി പങ്കെടുക്കുന്ന പരാപാടികളില്‍ എംഎല്‍എയെ തടയില്ലെന്നും പരസ്യമായി എത്തിയാല്‍ തടയുമെന്നും പ്രഖ്യാപിച്ചിരുന്ന സിപിഎം, ബിജെപി പാര്‍ട്ടികളെ വെല്ലുവിളിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇന്നത്തെ പരിപാടി.

ഉദ്ഘാടന സ്ഥലത്തേക്ക് എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കാറിന് മുന്നില്‍ നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു, പിന്നാലെ ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. എംഎല്‍എ ഗോ ബാക്ക് വിളികളുമായാണ് പ്രതിഷേധം നടന്നത്. പോലീസ് ഏറെ പണിപ്പെട്ടാണ് എംഎല്‍എയെ കടത്തിവിട്ടത്.

രാഹുലിനെ കാറില്‍ നിന്നിറക്കി എടുത്തുയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. എടുത്തുയര്‍ത്തി തന്നെയാണ് റോഡ് ഉദ്ഘാടന വേദിയിലേക്കും യുഡിഎഫുകാര്‍ എത്തിച്ചത്. കടുത്ത പ്രതിഷേധത്തിന് ഇടയിലും രാഹുല്‍ മാങ്കൂട്ടത്തില്‍ നാട മുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ചില്‍ നിന്നും പണം അനുവദിച്ച് എംഎല്‍എയ്ക്ക് ശംസ അറിയിച്ച് പിരായിരി ആറാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റിയാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്. ഒന്നര മാസത്തിനുശേഷമാണ് രാഹുലിന്റെ പേരില്‍ ഇത്തരത്തിലൊരു ഫ്‌ലക്‌സ് പാലക്കാട് ഉയരുന്നത് ആദ്യമാണ്. കൂടുതല്‍ പരിപാടികളില്‍ പങ്കെടുത്ത് പാലക്കാട് സജീവമാകാനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top