‘നിന്നെ കൊല്ലാന്‍ സെക്കന്റുകള്‍ മതി’; ഭീഷണിപ്പെടുത്തി അബോര്‍ഷന് പ്രേരിപ്പിക്കുന്നു; മാങ്കൂട്ടത്തില്‍ ചെറിയപുള്ളിയല്ല

ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി വീണ്ടും ഫോണ്‍ സംഭാഷണം. കൊല്ലാന്‍ സെക്കന്റുകള്‍ മാത്രം മതിയെന്ന് അടക്കം ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും അബോര്‍ഷന്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതുമാണ് ഫോണ്‍സംഭാഷണം. പലതവണ നിര്‍ബന്ധിച്ചിട്ടും യുവതി വഴങ്ങാതെ വന്നതോടെ അസഭ്യം പറയുന്നതും ഓഡിയോയില്‍ ഉണ്ട്.
ഏറെ നേരം സംസാരിച്ചിട്ടും പെണ്‍കുട്ടി വഴങ്ങാതിരിക്കുകയും ആദര്‍ശത്തെ അടക്കം ചോദ്യം ചെയ്യുകയും ചെയ്തതോടെ നേരില്‍ കാണണം എന്ന് രാഹുല്‍ ആവശ്യപ്പെട്ടത്. ‘എനിക്ക് തന്നെ ഒന്ന് കാണണം, എന്റെ തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്, എനിക്ക് പറ്റുന്നില്ല’ എന്ന് രാഹുല്‍ പറയുന്നു. അപ്പോള്‍ സ്നേഹം കൊണ്ടല്ല കാണാന്‍ വരുന്നതെന്ന് അറിയാമെന്ന് യുവതി തിരിച്ചുപറയുന്നു. എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ എന്ന് യുവതി ചോദിക്കുമ്പോഴാണ് രാഹുലിന്റെ ഭീഷണി കലര്‍ന്ന മറുപടി.
‘എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ കരുതുന്നത്. എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ വിചാരിക്കുന്നത്’ എന്നായിരുന്നു രാഹുലിന്റെ ഭീഷണി. എന്നാല്‍ കൊന്നേര്, കൊന്നിട്ട് തനിക്ക് മിടുക്കനായി പോകാന്‍ സാധിക്കുമോയെന്ന് യുവതി ചോദിക്കുമ്പോള്‍ രാഹുല്‍ ചിരിക്കുകയാണ് ചെയ്യുന്നത്.
എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവയ്ക്കണം എന്ന ആവശ്യം കോണ്‍ഗ്രസിനുളളില്‍ തന്നെ സജീവമാകുന്നതിന് ഇടയിലാണ് പുതിയ ഓഡിയോ കൂടി പുറത്തു വരുന്നത്. ഇതോടെ രാജി അനിവാര്യമായ കാര്യമായി മാറിയിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here