എഐസിസിക്ക് ലഭിച്ചത് ഒൻപതിലധികം പരാതികൾ; ചില്ലറക്കാരനല്ല രാഹുൽ മാങ്കൂട്ടത്തിൽ

പ്രമുഖ യുവ കോൺഗ്രസ് നേതാവിൽ നിന്നും ഉണ്ടായ മോശമായ അനുഭവം തുറന്നു പറഞ്ഞ് മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് രംഗത്ത് വന്നതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ്സ്. യൂത്ത് കോൺ​ഗ്രസ് അധ്യ​ക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്ടുകൾ. എഐസിസിക്ക് ഒൻപതിൽ അധികം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ ഈ നീക്കം. യൂത്ത് കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയുടെയും , കെ എം അഭിജിത്തിന്റെയും പേരുകൾ സജീവ പരിഗണന യിലാണ്. നിലവിൽ എം എൽ എ സ്ഥാനം രാജിവെക്കേണ്ടന്ന നിലപാടിലാണ് കെപിസിസി. അഭിമാന പോരാട്ട നടത്തി ജയിച്ച പാലക്കാട് രാഹുൽ രാജിവച്ചാൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.

Also read : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി എഴുതി വാങ്ങാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം; എംഎല്‍എ സ്ഥാനത്ത് തുടരും

പ്രമുഖ യുവ കോൺഗ്രസ് നേതാവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് തുറന്നുപറഞ്ഞ് മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. നേതാവിന്റെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളില്‍ നിന്നും വലിയ പ്രശ്‌നങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ വേണ്ടിയാണ് ഇപ്പോൾ തുറന്നു പറഞ്ഞതെന്നുമാണ് റിനി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. പിതൃതുല്യനായ പ്രതിപക്ഷ നേതാവിനോട് അടക്കമുള്ളവരോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും റിനി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top