ഗതികെട്ട് രാജി; പരാതി വന്നാൽ മറുപടി നൽകും; പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ലൈംഗിക ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. രാജിവെക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും പരാതി വന്നാൽ മറുപടി നൽകുമെന്നും രാഹുൽ വ്യക്തമാക്കി. “എനിക്ക് നല്ല സൗഹൃദങ്ങളുണ്ട്. നാളെയും ആ സൗഹൃദം തുടരുമെന്നാണ് കരുതുന്നത്. മലയാള സിനിമയിലെ ഒരു നടി എൻ്റെ പേര് പറഞ്ഞിട്ടില്ല. ഞാൻ ഈ രാജ്യത്തെ ഭരണസംവിധാനത്തിനും ഭരണഘടനയ്ക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല,” രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ടുള്ള ചർച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണിൽ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേത്യത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിന്റെ രാജി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here