അബോര്‍ഷന് നിര്‍ബന്ധിച്ച ഓഡിയോ തന്റേതല്ലെന്ന് പറയാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; കൊന്ന് തിന്നാന്‍ കാത്തിരിക്കുന്നവരുടെ അന്വേഷണം നടക്കട്ടെ

ലൈംഗികാരോപണങ്ങളില്‍ വ്യക്തത വരുത്താതെ പാലക്കാട് എംഎല്‍എ രാഹുല്‍ മആങ്കൂട്ടത്തില്‍. ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അടക്കം നിര്‍ദേശം അവഗണിച്ച് നിയമസഭയില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ അതിനുശേഷം പ്രധാന ഗേറ്റിന് മുന്നില്‍ മാധ്യമങ്ങളെ കണ്ടു. രാഹുലിന്റേത് എന്ന പേരില്‍ പുറത്തു വന്ന ഓഡിയോ സന്ദേശം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ രാഹുല്‍ തയാറായില്ല. അബോര്‍ഷനായി യുവതിയെ നിര്‍ബന്ധിക്കുന്ന ഓഡിയോയിലെ ശബ്ദം താങ്കളുടേതാണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടി നല്‍കിയില്ല. അന്വേഷണം നടക്കുകയാണ് എന്ന് മാത്രം പറയുകയാണ് രാഹുല്‍ ചെയ്തത്.
കോണ്‍ഗ്രസ് തീരുമാനം ധിക്കരിച്ചാണ് സഭയില്‍ എത്തിയത് എന്ന വാര്‍ത്ത തെറ്റാണ്. അത്തരം ഒരു നിര്‍ദേശം ആരും നല്‍കിയിട്ടില്ല. പാര്‍ട്ടിക്ക് എതിരായി ഒരിക്കലും പ്രവര്‍ത്തിക്കില്ല. സസ്‌പെന്‍ഷനിലാണെങ്കിലും അച്ചടക്കം പാലിക്കും. ഓരു നേതാവിനേയും കാണാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രാഹുലിനെ കാണാന്‍ നേതാക്കള്‍ കൂട്ടാക്കിയില്ലെന്ന് പറയുന്നതും ശരിയല്ല. 18-ാം വയസില്‍ ജയിലില്‍ പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭയമില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ ഒരിക്കലും മൗനത്തില്‍ ആയിരുന്നില്ല. രണ്ടുവട്ടം മാധ്യമങ്ങളെ കണ്ട് വ്യക്തത വരുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
അവസരം കിട്ടിയാല്‍ കൊന്നു തിന്നാന്‍ നടക്കുന്നവരാണ് തനിക്കെതിരായ അന്വേഷണം നടക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് ഉറപ്പല്ലേയെന്നും രാഹുല്‍ ചോദിച്ചു. വരും ദിവസങ്ങളില്‍ പൊതുമണ്ഡലത്തില്‍ സജീവമാകാനുളഅള ശ്രമത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. അതിന്റെ ഭാഗമായിട്ടാണ് ഈ മാധ്യമങ്ങള്‍ക്ക് മുന്നിലേക്കുള്ള ഈ പ്രത്യക്ഷപ്പെടല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here