രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഢാലോചന; പിന്നിൽ സതീശനും ചെന്നിത്തലയും!!! മൊഴി നൽകി യുവ കോണ്‍ഗ്രസ് വനിതാ നേതാവ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. രാഹുലിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ആരോപിച്ചാണ് വനിതാ നേതാവ് മൊഴി നല്‍കിയത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് യുവതി പരാതി നല്‍കിയത്.
Also Read : മാങ്കൂട്ടത്തിലിനെ പൂട്ടാനുള്ള ശുഷ്‌കാന്തി പോലീസിന് വേടന്റെ കേസിലില്ലാ; സംരക്ഷണം തീർക്കുന്നത് സിപിഎം
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ സൈബർ ആക്രമണം പെയ്‌ഡാണെന്ന് പറഞ്ഞുകൊണ്ട് യുവനടി റിനി ആൻ ജോർജും രംഗത്തെത്തി. ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണ് ആക്രമണമുണ്ടാകുന്നത്. സൈബർ അറ്റാക്കിനെ ബഹുമതിയായി കണക്കാകുന്നുവെന്നും റിനി വ്യക്തമാക്കി. രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. കഴിഞ്ഞ മാസമാണ് മാങ്കൂട്ടത്തിലിനെതിരായി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് പോലീസ് സ്വമേധയായി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here