രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം തള്ളി കോടതി

ആദ്യ രണ്ട് ബലാത്സംഗക്കേസുകളിൽ ജാമ്യംനേടിയതു പോലെ എളുപ്പമാകില്ല രാഹുൽ മാങ്കൂട്ടത്തിലിന് പുതിയ കേസെന്ന് ഉറപ്പായി. പാലക്കാട് എംഎൽഎയുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. നിലവിൽ റിമാൻഡിൽ കഴിയുന്ന രാഹുലിനെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചു.
വിദേശത്തുള്ള യുവതിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസാണ് ഇപ്പോൾ കുരുക്കാകുന്നത്. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ അറിയിച്ചു. തിങ്കളാഴ്ച ഹർജി നൽകും.
കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് അന്വേഷണസംഘം അതീവ രഹസ്യമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here