ചാനൽ ചർച്ചകളിലൂടെ ഉദിച്ചുയർന്ന താരം, അതേ ചാനൽ ബന്ധത്തിലൂടെ അടിതെറ്റി!! ‘വീക്നെസ്’ പുറത്തുവിട്ടതും ചാനലുകൾ തന്നെ

കാര്യമായ സമരപോരാട്ടങ്ങളുടെ പശ്ചാത്തലമൊന്നും ഇല്ലെങ്കിലും രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സ്വീകാര്യത പിടിച്ചുപറ്റിയത് വളരെ പെട്ടെന്നാണ്. ചാനൽ ചർച്ചകളിലെ മിന്നുന്ന പ്രകടനമായിരുന്നു കാരണം. എതിരാളികളെ അടിച്ചിരുത്തുമ്പോഴും പ്രസന്നത കൈവിടാത്ത പ്രകൃതം. അങ്ങനെയെല്ലാം സോഷ്യൽ മീഡിയയിലും ഫാൻബേസ് ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ താരം. ഞെട്ടിക്കുന്ന പതനവും ഇതേ ചാനലുകളും സോഷ്യൽ മീഡിയയും വഴി തന്നെയായി.

Also Read: പിടി ചാക്കോ മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വരെ; സ്ത്രീവിഷയത്തിൽ ഉള്‍പ്പെട്ട കോണ്‍ഗ്രസുകാര്‍ നിരവധി; ഞെട്ടിക്കും ആ പേരുകള്‍

സ്ത്രീവിഷയത്തിലെ പാകപ്പിഴകൾ പലതും, അടുത്തയിടെ പലരും ഒളിഞ്ഞും തെളിഞ്ഞും ഉന്നയിച്ചെങ്കിലും, ന്യൂസ് ചാനലുകളിലൊന്നിലെ ഒരു ജേണലിസ്റ്റുമായി ഉണ്ടായ അതിരുവിട്ട ബന്ധമാണ് വീഴ്ചക്ക് ആക്കം കൂട്ടിയത്. ഒരുമാസം മുൻപ് ഇതുയർന്ന് വരാൻ തുടങ്ങിയപ്പോൾ പരാതിയുണ്ടോ, കേസുണ്ടോ എന്നെല്ലാം വെല്ലുവിളിച്ച് പിടിച്ചുനിന്നു. പറ്റിയ അബദ്ധങ്ങൾ തിരുത്താനോ, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനോ വേണ്ടുവോളം അവസരം നൽകി പാർട്ടിനേതൃത്വവും ഒപ്പംനിന്നു.

Also Read: മാങ്കൂട്ടത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; യൂത്ത് കോണ്‍ഗ്രസ് ഒഴിഞ്ഞതുകൊണ്ട് പ്രശ്‌നം തീരില്ല

എന്നിട്ടും ജാഗ്രത കാട്ടാതെ വിഷയങ്ങൾ വഷളാക്കിയതാണ് കേരളം കണ്ടതിൽ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തത്തിന് വഴിവച്ചത്. കിട്ടിയ അവസരം മുതലെടുത്ത് ഏഷ്യാനെറ്റിനോട് പകപോക്കാൻ ആ സ്ഥാപനത്തിലെ വനിതാ ജീവനക്കാരെയെല്ലാം അപമാനിക്കുന്ന പ്രചാരണം ഒരുവിഭാഗം സൈബർ സംഘങ്ങൾ നടത്തിയത് ഈ വിവാദത്തിൻ്റെ മറുപുറമാണ്. പൊലീസിൽ പരാതി നൽകി ചാനൽ പ്രതിരോധിച്ചതോടെയാണ് അടിസ്ഥാനമില്ലാത്ത ആ കുപ്രചാരണം നിലച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top