രാഹുലിനെ പുറത്താക്കാതെ കോൺഗ്രസിന് രക്ഷയില്ല; തീരുമാനം ഉടൻ; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ബലാത്സംഗ കേസിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ ഇനി കൂടെ കൂട്ടാൻ കഴിയില്ല എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. രാഹുലിനെ പുറത്താക്കുമെന്ന നിർദ്ദേശം ഹൈക്കമാന്‍ഡ് കെപിസിസിക്ക് നൽകിയതായാണ് സൂചന. ഇതുസംബന്ധിച്ച തീരുമാനം ഇന്നു തന്നെയുണ്ടാകും. രാഹുലിനെതിരെ ലഭിച്ച പരാതികളിലെ വിവരങ്ങൾ ഹൈക്കമാൻഡ് കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയിൽ നിന്ന് തേടി.

Also Read : മാങ്കൂട്ടത്തിലിനെ എംഎല്‍എ ആക്കിയത് മതില്‍ ചാടാനല്ല; പിന്തുണയ്ക്കുന്നവര്‍ക്കും പാര്‍ട്ടിക്ക് പുറത്ത് പോകാം; സ്വരം കടുപ്പിച്ച് കെ മുരളീധരന്‍

എംഎൽഎക്കെതിരായ ഉയർന്ന പരാതികൾ ഗുരുതര സ്വഭാവമുള്ളതാണെന്നും തിരഞ്ഞെടുപ്പുകളിൽ സംഘടനയ്ക്ക് ദോഷകരമായി ബാധിക്കുന്നതാണെന്നും ദീപാ ദാസ് മുൻഷി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കോൺഗ്രസ് നേതൃത്വം കടുത്ത നടപടിയിലേക്ക് പോകുന്നത്.

രാഹുലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. “പുകഞ്ഞ കൊള്ളി പുറത്താണ്, ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി, രാഹുലുമായുള്ള പൊക്കിൾക്കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും” അദ്ദേഹം പ്രതികരിച്ചു. വിവാദങ്ങൾ ഉയർന്നു തുടങ്ങിയ സമയത്ത് രാഹുൽ പക്ഷത്ത് ഉണ്ടായിരുന്ന നേതാക്കൾ പോലും പുതിയൊരു പരാതിയുടെ വിവരം ഇന്നലെ പുറത്ത് വന്നതോടെ നിശ്ശബ്ദരായിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top