രാഹുൽ ഒളിവിൽ തന്നെ; ജാമ്യഹർജി നാളെ കോടതിയിൽ; ചുവന്ന കാർ നടിയുടേതോ കോൺഗ്രസ് നേതാവിന്റേതോ?

പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിട്ട് ആറ് ദിവസം. എംഎൽഎയെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി നാളെ കോടതി പരിഗണിക്കും. രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച വാഹനം കണ്ടെത്താനുള്ള പോലീസ് നീക്കം ഫലം കണ്ടിട്ടില്ല. പാലക്കാട് ഫ്ലാറ്റിൽ നിന്ന് രാഹുൽ കടന്നത് ഒരു ചുവന്ന കാറിലാണ്.

മുതിർന്ന കോൺഗ്രസ് നേതാവാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാടുനിന്ന് രക്ഷപ്പെടാൻ സഹായിച്ചതെന്ന അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് രാഹുൽ കടന്നെന്നാണ് പോലീസിന്റെ നിഗമനം. സംസ്ഥാനം വിടാൻ രാഹുൽ ഉപയോഗിച്ച് ചുവന്ന കാർ ഒരു നടിയുടെ പേരിലുള്ളതാണെങ്കിലും, അത് ഉപയോഗിച്ചിരുന്നത് രാഹുലിനെ സഹായിച്ച കോൺഗ്രസ് നേതാവാണെന്നാണ് പോലീസ് സംശയിക്കുന്നത്.

Also Read : ‘ഭരതൻ എസ്ഐ, എന്നെ അറസ്റ്റുചെയ്യൂ…’ ആറാം തമ്പുരാൻ ഡയലോഗ് പോലെ രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ്!! ഒടുവിൽ റിമാൻഡും

രാഹുലിനായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണസംഘം തിരച്ചിൽ നടത്തുന്നത്. പൊലീസ് നാടുനീളെ വല വിരിച്ചിരുന്നപ്പോഴും രാഹുൽ പാലക്കാട് നിന്നും തിരുവനന്തപുരത്ത് എത്തി വക്കീലിനെ കാണുകയും കേസിൽ തനിക്ക് അനുകൂലമായ തെളിവുകൾ വക്കീലിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

പരാതിക്കാരിയുമായുള്ള വാട്‌സാപ്പ് ചാറ്റിൻ്റെ രേഖകൾ, ഓഡിയോ, വീഡിയോ ക്ലിപ്പുകൾ എന്നിവയാണ് പ്രതിഭാഗം സമർപ്പിച്ചത്. പാലക്കാട് ഫ്ലാറ്റിൽനിന്ന് രാഹുൽ പോകുന്നതിന് തൊട്ടുമുൻപ്, അവിടെ അവസാനമായി എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഡി.വി.ആറിൽനിന്ന് മായ്ച്ചുകളഞ്ഞതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റിലെ കെയർടേക്കറിൽനിന്നുൾപ്പടെ പോലീസ് മൊഴി രേഖപ്പെടുത്തി.മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ശബ്ദം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top