രാഹുലിനെതിരെ പുതിയ പരാതി; ഹോട്ടൽ മുറിയിൽ ക്രൂരബലാത്സംഗം; ഗുരുതര ആരോപണവുമായി യുവതി

കോൺഗ്രസിന് തലവേദനയായി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൽ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി മറ്റൊരു പെൺകുട്ടി കൂടി പരാതിയുമായി രംഗത്ത്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പെൺകുട്ടി പരാതിയുടെ അയച്ചത്.
വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു. ശരീരമാകെ മുറിവേൽപ്പിക്കുകയും മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. ആദ്യ ആക്രമണത്തിന് ശേഷം വിവാഹ വാഗ്ദാനം പിൻവലിച്ച രാഹുൽ ഒരു മാസത്തിന് ശേഷം വീണ്ടും സന്ദേശങ്ങൾ അയച്ചു തുടങ്ങി. തന്നെ ഗർഭിണിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും പെൺകുട്ടി ആരോപിച്ചു.
Also Read : രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ച സിനിമ താരമാര്?; പോലീസ് ആ ചുവന്ന പോളോ കാറിന് പുറകെ
ഇൻസ്റ്റാഗ്രാം വഴിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഫോൺ നമ്പർ വാങ്ങി വിവാഹം കഴിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചു. വിവാഹം കഴിക്കുമെന്ന് ഉറപ്പിച്ച ശേഷം പെൺകുട്ടി നാട്ടിലെത്തിയപ്പോൾ രാഹുലും പെൺകുട്ടിയും കണ്ടുമുട്ടുകയും, അവിടെ നിന്ന് കാറിൽ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നുമാണ് പരാതി.
പീഡനം നടക്കുന്ന സമയത്ത് രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാനും ഉണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അടൂർ നഗരസഭ എട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയാണ് ഫെന്നി നൈനാൻ. നിലവിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ കോടതി നാളെ വാദം കേൾക്കാനിരിക്കെയാണ് പുതിയ പരാതി പുറത്തുവരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here