ക്രൈംബ്രാഞ്ച് കണ്ടെത്താത്ത പരാതിക്കാരിയെ നേരിൽകണ്ടെന്ന് വെളിപ്പെടുത്തി ജേണലിസ്റ്റ്; മാങ്കൂട്ടത്തിലിന് കുരുക്കായേക്കും

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ അബോഷന് നിർബന്ധിച്ചു എന്ന വിവാദത്തിന്റെ കേന്ദ്ര കഥാപാത്രമായ യുവതിയെ നേരിൽ കണ്ടെന്ന് വെളിപ്പെടുത്തി ഒരു മാധ്യമ പ്രവർത്തക. ഫെയ്സ്ബുക്കിലൂടെ ജേർണലിസ്റ്റ് ലക്ഷ്മി പദ്മയാണ് ഇക്കാര്യം പറഞ്ഞത്. ‘ഞാൻ അവളെ കണ്ടു’ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ പുറത്തുവന്ന ഓഡിയോ വ്യാജം എന്നു പറയുന്നവർക്കുള്ള മറുപടിയാണ് പോസ്റ്റ്.

“അങ്ങനെ ഒരു ഗർഭച്ഛിദ്രമോ ഗർഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ്… അങ്ങനെ ഒരു പെൺകുട്ടി ഉണ്ട്, അവർ വളരെ അധികം മാനസികാഘാതത്തിൽ ആണ്. ആ ബന്ധത്തിൽ നിന്നും അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കിൽ കൂടിയും, മനസ് ഇപ്പോഴും അയാളിൽ കുടുങ്ങി കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയിൽ ആണ് അവർ. അശാസ്ത്രീയമായ ഗർഭഛിദ്രം തുടർ ആരോഗ്യപ്രശ്നങ്ങൾ. ചുറ്റും നടക്കുന്ന slut shaming. ഇതിനൊക്കെ ഇടയിൽ ആകെ പകച്ച് നിൽക്കുന്ന ഒരാളെ ആണ് ഞാൻ കണ്ടത്.” -എന്ന് പോസ്റ്റിൽ പറയുന്നു.

Also Read : രാഹുൽ വിഷയത്തിൽ വനിതാ അംഗങ്ങൾക്കെതിരെ എം എം ഹസൻ; മുഖ്യമന്ത്രി പരാതിക്കാരെ തേടുന്നെന്ന് ആരോപണം

പരാതിയുമായി മുന്നോട്ടു പോകാൻ പറഞ്ഞെങ്കിലും അതിനുള്ള മാനസികമായ കരുത്ത് അവൾക്കും കുടുംബത്തിനും ഇല്ല എന്ന വെളിപ്പെടുത്തലും പോസ്റ്റിലുണ്ട്.

“മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും ഒക്കെ പല നാളായ ഒരാൾ, അപ്പോഴും ഇങ്ങനെ ഒരു കാര്യം പുറത്ത് വന്നത് വഴി സമൂഹത്തിൽ കുറച്ചു സ്ത്രീകൾ എങ്കിലും ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടാൻ ഇടയാക്കുന്നു എങ്കിൽ അതിൽ ആശ്വാസം കണ്ടെത്തുകയാണ്. പരാതി കൊടുക്കണം എന്ന് പല ആവർത്തി ഒരു സഹോദരി എന്ന നിലയിൽ അവരോട് പറഞ്ഞു. പക്ഷേ അങ്ങനെ ഒരു പരാതിയുമായി മുന്നോട്ട് പോകാൻ ഉള്ള മാനസികമായ കരുത്ത് അവൾക്കോ ആ കുടുംബത്തിനോ ഇല്ല എന്നാണ് അവൾ പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്.”

പരാതിക്കാരി തന്റെ വ്യക്തിത്വം പുറത്തറിയുന്നതിൽ ഭയക്കുന്നുണ്ടെന്നും, എന്നാൽ അതേസമയം ഇരയാക്കപ്പെട്ട ആളുകളെ രാഹുൽ ഇപ്പോഴും മാനേജ് ചെയ്യുന്നുണ്ടെന്നും ലക്ഷ്മി പദ്മ ഫെയ്സ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ പരാതിക്കാരെ കണ്ടെത്താതെ രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലക്ഷ്മി പദ്മയുടെ വെളിപ്പെടുത്തൽ പ്രസക്തമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top