രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട്ടേക്കില്ല; കാരണം നിയമസഭാ സമ്മേളനമോ?

ലൈംഗിക ആരോപണ വിവാദത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇതുവരെ പാലക്കാട്ടേക്ക് എത്തിയിട്ടില്ല. എംഎൽഎക്കെതിരെ ആരോപണം ഉയർന്നിട്ട് ഒരു മാസം പിന്നിടുന്നു. ഇന്നുമുതൽ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമാകുമെന്ന വാർത്തകൾ വന്നിരുന്നു. ജില്ലയിലെ നേതാക്കളോട് ഇക്കാര്യം അറിയിച്ചിരുന്നു. വി കെ ശ്രീകണ്ഠന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

Also Read : രാഹുൽ വിഷയത്തിൽ വനിതാ അംഗങ്ങൾക്കെതിരെ എം എം ഹസൻ; മുഖ്യമന്ത്രി പരാതിക്കാരെ തേടുന്നെന്ന് ആരോപണം

എംഎൽഎയെ തടയില്ലെന്ന് സിപിഎം അറിയിച്ചെങ്കിലും രാഹുൽ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. രാഹുൽ പാലക്കാട് എത്തിയാൽ സംഘർഷ സാധ്യതയുണ്ട്. ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിക്കുമെന്നാണ് വിവരം. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് അത്തരം ഒരു വിവാദമുണ്ടായാൽ പ്രതിപക്ഷ നിയമസഭയിലും ഉയർത്തുന്ന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിയും. അത് യുഡിഎഫിന് ദോഷം ചെയ്യും. അതിനാൽ തന്നെ നിയമസഭാ സമ്മേളനത്തിനു ശേഷം രാഹുൽ പാലക്കാട്ട് എത്താനാണ് സാധ്യത.

Also Read : മാപ്പ് പറഞ്ഞ് പ്രതിപക്ഷ നേതാവ്; സഭയിൽ പ്രതിപക്ഷത്തിന്റെ പ്രകടനം പാളി

നിലവിൽ ബിജെപി പ്രവർത്തകർ പ്ലക്കാർഡുകളും മുദ്രാവാക്യവുമായി എംഎൽഎ ഓഫീസ് വളഞ്ഞിട്ടുണ്ട്. പാലക്കാട് എംഎൽഎയെ കാണാതായിട്ട് ഒരു മാസമായെന്നും കോൺഗ്രസിന് വേണ്ടാത്തവരെ പാലക്കാട്ടെ ജനം ചുമക്കേണ്ട കാര്യമില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top