രാഹുല്‍ പുറകെ നടന്ന് അബോർഷന് നിർബന്ധിച്ചു; സാമൂഹിക മാധ്യമങ്ങളിലും ശല്യം ചെയ്യൽ!!! എഫ്ഐആർ കോടതിയില്‍ സമർപ്പിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ എഫ്ഐആർ കോടതിയില്‍ സമർപ്പിച്ചു. അഞ്ച് പേരുടെ പരാതികളിലാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ അഞ്ച് പേരും മൂന്നാം കക്ഷികളാണ്. പരാതി നൽകിയിരിക്കുന്ന അഞ്ച് പേരും കേസുമായി നേരിട്ടു ബന്ധമുള്ളവരല്ല. സംസ്ഥാന പൊലീസ് മേധാവിക്ക് മൂന്നാം കക്ഷികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read : ശബരിമലയിൽ ബിന്ദു അമ്മിണിക്ക് സംരക്ഷണം കൊടുത്തയാളാണ് പിണറായി; ആരോപണവുമായി കുമ്മനം
ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും അബോർഷന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചുവെന്നുമാണ് രാഹുലിന് എതിരായ പരാതി. ഭാരതീയ ന്യായ സംഹിതയിലെ 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here