അഴിയെണ്ണാൻ മാങ്കൂട്ടത്തിൽ! മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യമില്ല; എംഎൽഎ 14 ദിവസത്തേക്ക് റിമാൻഡിൽ

മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് പുലർച്ചെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണസംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ് എന്നാണ് വിവരം. അതീവ സഹാസ്യമായായിരുന്നു നീക്കം.

വൈദ്യപരിശോധനയ്ക്ക് ശേഷം ഉച്ചയോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അദ്ദേഹത്തെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റാനാണ് സാധ്യത. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയാണ് പരാതി നൽകിയത്. ബലാത്സംഗം, ശാരീരിക-മാനസിക പീഡനം എന്നിവയ്ക്ക് പുറമെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. രാഹുലിനെതിരെ ഉയരുന്ന മൂന്നാമത്തെ ബലാത്സംഗ പരാതിയാണിത്.

2024 ഏപ്രിൽ 24ന് പത്തനംതിട്ടയിലെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. എഐജി ജി പൂങ്കുഴലിക്ക് വീഡിയോ കോൺഫറൻസിങ് വഴിയാണ് യുവതി മൊഴി നൽകിയത്.ബലാത്സംഗം, ഗർഭഛിദ്രം എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ പരാതിക്കാരി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പാലക്കാട്ടെ ഹോട്ടലിൽ വെച്ച് പുലർച്ചെയാണ് പ്രത്യേക പോലീസ് സംഘം രാഹുലിനെ പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top