നാഥനില്ലാതെ യൂത്ത് കോൺഗ്രസ്; രാഹുലിന് ശേഷം ഇനിയാര്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതോടെ ആസ്ഥാനത്തേക്ക് ആരെന്ന ചർച്ചകൾ സജീവമാണ്. ലൈംഗിക ആരോപണ പരാതിയുമായി ബന്ധപ്പെട്ട് രാഹുൽ രാജി വച്ചിട്ട് 16 ദിവസമായി. അതിനാൽ സംഘടനാ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നില്ലെന്നും സർക്കാരിനെതിരെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്നും യൂത്ത് കോൺഗ്രസ് പിന്നോട്ട് പോകുന്നെന്നുമുള്ള ആരോപങ്ങൾ ശക്തമാണ്.
Also Read : ‘തോളിൽ കയ്യിട്ട് നടന്നവൻ്റെ കുത്തിന് ആഴമേറും’; യൂത്ത് കോൺഗ്രസ്സിൽ പോര് രൂക്ഷം
രാഹുലിന്റെ സ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ആയിരുന്ന അബിൻ വർക്കി വരുമെന്ന ചർച്ചകൾ സജീവമായിരുന്നു. പക്ഷേ പാർട്ടിക്കുള്ളിലെ തന്നെ ഒരു വിഭാഗം ആ നീക്കത്തിനെതിരെ രംഗത്ത് വന്നതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരെന്ന ചോദ്യം ഉത്തരമില്ലാത്ത തുടരുന്നു. ദേശീയ നേതൃത്വം സംഘടനയ്ക്കിടയിൽ സമവായ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അവയൊന്നും കാര്യക്ഷമമാകുന്നില്ലെന്ന വാർത്തകളാണ് കോൺഗ്രസ് ക്യാമ്പിൽ നിന്നും പുറത്ത് വരുന്നത്. നിലവിൽ അബിൻ വർക്കി, ഒ.ജെ. ജനീഷ്, കെ.എം. അഭിജിത്ത് എന്നിവരുടെ പേരുകളാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here