ജാമ്യം തേടി രാഹുലിന്റെ കൂട്ടു പ്രതി; നിർബന്ധിത അബോർഷന് മരുന്ന് നൽകിയ ജോബി ജോസഫ് കോടതിയിലേക്ക്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, നിർബന്ധിത അബോർഷൻ എന്നീ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അടൂർ സ്വദേശിയായ ജോബി ജോസഫ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
Also Read : രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത നൽകിയ പരാതിയിലെ രണ്ടാമത്തെ പ്രതിയാണ് ജോബി ജോസഫ്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, നിർബന്ധിച്ച് അബോർഷൻ നടത്തി എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസിൽ, ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ എന്നിവയ്ക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും നിലവിൽ ചുമത്തിയിട്ടുണ്ട്.
രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫാണ് ഗർഭച്ഛിദ്രത്തിനായി ഗുളിക എത്തിച്ചു നൽകിയതെന്നാണ് അതിജീവിതയുടെ മൊഴി. ഗുളിക കഴിച്ചു എന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും അതിജീവിത പൊലീസിന് നൽകിയ മൊഴിയിലുണ്ട്. വലിയമല പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here