‘രാഹു’ അപഹാരത്തില്‍ കെഎസ്‌യുവിലെ പെണ്‍പിള്ളേര്‍ക്കും രക്ഷയില്ല; പ്രവര്‍ത്തനം നിര്‍ത്തി ഓടി; പാര്‍ട്ടി ഗ്രൂപ്പില്‍ പുതിയ വിവാദം

രാഹുല്‍ മാങ്കൂട്ടത്തില്‍ കെഎസ്‌യുവിലെ വനിതകളോടും മോശമായി പെരുമാറി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിലാണ് ഓഡിയോ സന്ദേശം ഇട്ടത്. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മെസേജ് അയച്ചു. ശല്യം സഹിക്കാതെ അവർ പ്രവര്‍ത്തനം അവസാനിപ്പിച്ചു, ആഷിക് പറയുന്നു.
തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ല. ന്യായീകരിക്കാന്‍ സമയവുമില്ലെന്നും ആഷിക് കരോട്ടില്‍ വിമര്‍ശിച്ചു. ജില്ലാ ഭാരവാഹികളില്‍ 70% പേര്‍ക്കും രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാം എന്ന് ജില്ല വൈസ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജും വിമര്‍ശിച്ചു. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മള്‍ ചുമക്കുന്നത് എന്നുമാണ് ഗ്രൂപ്പില്‍ ഉയരുന്ന വിമര്‍ശനം.
പാര്‍ട്ടിയിലെ പെണ്‍കുട്ടികളേട് തന്നെ രാഹുല്‍ മോശമായി പെരുമാറി എന്ന ആരോപണം ഗുരുതരമാണ്. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി ഉയരുന്നുണ്ട്. ഇത് വൈകിയാല്‍ ഇപ്പോള്‍ പാര്‍ട്ടി ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും പരസ്യമായി തന്നെ ഉയരുന്ന സ്ഥിതിയുണ്ടാകും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here