രാഹുല്‍ മാങ്കൂട്ടത്തിലിനോട് സംസാരിക്കാന്‍ പോലും തയാറാകാതെ നേതാക്കള്‍; പ്രതിരോധം ഒരുക്കുന്നത് ഷാഫി മാത്രം

ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്നു. ഷാഫി പറമ്പില്‍ മാത്രമാണ് രാഹുലിനെ പ്രതിരോധിക്കാനുളളത്. പ്രധാന നേതാക്കള്‍ രാഹുലിനോട് സംസാരിക്കാന്‍ പോലും തയാറായിട്ടില്ല. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ പാര്‍ട്ടിയുടെ സാധ്യതകളെ മുഴുവന്‍ ഇല്ലാതാക്കിയ വിവാദത്തിലെ കടുത്ത അമര്‍ഷമാണ് ഈ ഒഴിവാക്കലിന് പിന്നിലുളളത്.

ALSO READ : തൊലിപ്പുറ ചികിത്സ ഫലിക്കില്ല; രാഹുലിന്റെ സസ്‌പെന്‍ഷന്‍ കൊണ്ട് കോണ്‍ഗ്രസിന് രക്ഷപെടാനാവില്ല

പരസ്യമായി വിമര്‍ശനം ഉന്നിച്ചവരെ രാഹുല്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താന്‍ പ്രതിരോധം തീര്‍ത്തകാര്യം പറഞ്ഞാണ് രാഹുല്‍ നേതാക്കളെ സമീപിക്കുന്നത്. എന്നാല്‍ ചില നേതാക്കള്‍ മാത്രമാണ് ഇത് കേള്‍ക്കാന്‍ പോലും തയറാകുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്വീകരിച്ച കടുത്ത നിലപാടാണ് രാഹുലിനെ ഏറെ വിഷമിപ്പിക്കുന്നത്.

ALSO READ : മുഖം രക്ഷിക്കാന്‍ നെട്ടോട്ടമോടി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തു

എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വരില്ലെന്ന ധാരണിലാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീരിച്ചിരിക്കുന്നത്. ഷാഫി പറമ്പില്‍ നടത്തിയ നീക്കങ്ങള്‍ തന്നെയാണ് എംഎല്‍എ സ്ഥാനം സംരക്ഷിച്ച് നിര്‍ത്തിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് വന്നാലുള്ള പ്രശ്‌നങ്ങളും കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പു വന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കും. സാമ്പത്തിക ബാധ്യതയും വെല്ലുവിളിയാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top