ഒടുവിൽ ഓഫീസിലേക്ക് എത്തിയത് MLA ബോർഡ് ഇല്ലാത്ത കാറിൽ; ആരോപണങ്ങളിൽ മിണ്ടാട്ടമില്ല

ലൈംഗികാരോപണ വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ തന്റെ ഓഫീസിൽ എത്തി. ഒരുമാസത്തിനുശേഷം എംഎൽഎ ബോർഡ് വച്ച വാഹനത്തിൽ രാഹുൽ മണ്ഡലത്തിലൂടെ സഞ്ചരിച്ചു. രണ്ട് മരണ ചടങ്ങുകളിൽ പങ്കെടുത്തു. ബിജെപി രാഹുലിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞതിന് പിന്നാലെ പോലീസ് വലിയ സന്നാഹമാണ് എംഎൽഎക്ക് വേണ്ടി സജ്ജമാക്കിയിരുന്നത്.
Also Read : മരണവീടുകളിൽ അഭയം പ്രാപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; മാധ്യമങ്ങളോട് മിണ്ടാട്ടമില്ല
പക്ഷെ വൈകുന്നേരം ഓഫീസിലേക്ക് രാഹുൽ എത്തിയത് കാറിലെ എംഎൽഎ ബോർഡ് മാറ്റിയതിനുശേഷമാണ്. തടയുമെന്നറിയിച്ച ബി ജെ പി പ്രവർത്തകരാരും സ്ഥലത്തുണ്ടായിരുന്നില്ല. കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ആവേശകരമായ സ്വീകരണമാണ് രാഹുലിന് ലഭിച്ചത്. രാവിലെ മുതൽ രാഹുലിന്റെ പ്രതികരണങ്ങൾക്ക് വേണ്ടി കാത്തുനിന്ന മാധ്യമങ്ങൾക്ക് നിരാശയായിരുന്നു ഫലം.
Also Read : അവന്തികയ്ക്ക് മറുപടിയുമായി രാഹുൽ; രാജിയില്ലെന്ന് സൂചന
എല്ലാം വിശദീകരിക്കാം എന്നും മുൻപത്തേതു പോലെ തന്നെ താൻ മണ്ഡലത്തിൽ ഉണ്ടാകുമെന്നും മാത്രമാണ് രാഹുൽ പറഞ്ഞത്. ആരോപണങ്ങളിൽ വിശദീകരണം ചോദിച്ചപ്പോഴേക്കും അത് പിന്നീട് വിശദീകരിക്കാമെന്നും രാഹുൽ പറഞ്ഞു. രാഹുലിനെ മണ്ഡലത്തിൽ കാലുകുത്തിക്കില്ല എന്ന ബിജെപിയുടെ ഭീഷണി നിലനിൽക്കെ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്തു കൊണ്ടാണ് രാഹുൽ മണ്ഡലത്തിൽ സജീവമാകാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here