രാസലഹരിയുമായി റെയിൽവേ ടിടിഇ പിടിയിൽ; ദേഹപരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎയും ഹാഷിഷ് ഓയിലും..

കൊച്ചിയിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി റെയിൽവേ ടിടിഇ പിടിയിലായത് . ഇയാളിൽ നിന്ന് 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. മലപ്പുറം എളമരം സ്വദേശിയായ അഖിൽ ജോസഫ് എന്ന 35 കാരനെയാണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.
Also Read : പട്ടികളെ കാവലാക്കി ലഹരി കച്ചവടം നടത്തിയ ‘ഡോൺ’; ഇപ്പോൾ പിടിയിലായത് ഈന്തപ്പഴപെട്ടിയിൽ എംഡിഎംഎയുമായി…
അഖിൽ റെയിൽവേയുടെ എറണാകുളം മേഖലയിലെ ടിടിഇയാണ്. അച്ഛൻ മരിച്ചതിനെ തുടർന്നാണ് ഈ ജോലി ലഭിക്കുന്നത്. ഇയാൾ ലഹരിക്ക് അടിമയായിരുന്നു എന്നാണ് വിവരം. ലഹരി വസ്തുക്കൾ കൈമാറാറുണ്ടെന്ന വിവരവും ലഭിച്ചിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള നമ്പര്‍ വഴിയാണ് സൂചന ലഭിക്കുന്നത്.
Also Read : സ്വകാര്യഭാഗത്തും എംഡിഎംഎ ഒളിപ്പിച്ചു; കൊല്ലത്ത് പിടിയിലായ അനില ചില്ലറക്കാരിയല്ല
മാസങ്ങളായി കൊച്ചി പൊലീസ് ഡാൻസാഫ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ബോൾഗാട്ടി ബസ്റ്റോപ്പിന്റെ സമീപത്ത് വച്ചാണ് അഖിലിനെ സംഘം പിടികൂടുന്നത്.എവിടെ നിന്ന് ലഹരി ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Also Read : കണ്ണൂരിലും കൽപറ്റയിലും എംഡിഎംഎ!! ആറുപേർ എക്സൈസ് വലയിൽ

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here