ട്രെയിനിൽ ഉപയോഗിച്ച കണ്ടെയ്നറുകൾ കഴുകി ഭക്ഷണ വിതരണം; റെയിൽവേയ്ക്ക് ഇത്ര ദാരിദ്ര്യമോ?

ഭക്ഷണം കഴിച്ച് ഉപേക്ഷിച്ച കണ്ടെയ്നറുകൾ വീണ്ടും കഴുകി സൂക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജോഗ്ബാനി അമൃത് ഭാരത് എക്സ്‍പ്രസിൽ ട്രെയിൻ നമ്പർ 16601ലാണ് സംഭവം നടന്നത്. തമിഴ്‌നാട്ടിലെ ഈറോഡ് ജംഗ്ഷനിൽ നിന്ന് ബീഹാറിലെ ജോഗ്ബാനിയിലേക്ക് സർവീസ് നടത്തുന്ന എക്സ്പ്രസ് ആയിരുന്നു ഇത്. വീഡിയോ പുറത്തു വന്നതോടെ ഞെട്ടലിലാണ് യാത്രക്കാർ.

റെയിൽവേ കാന്റീനിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ്, യാത്രക്കാർ ഭക്ഷണം കഴിച്ചു ഉപേക്ഷിച്ച അലൂമിനിയം ഫോയിൽ കണ്ടെയ്നറുകൾ യാത്രക്കാർ ഉപയോഗിക്കുന്ന വാഷ്ബേസിനിൽ വച്ച് കഴുകുന്നത്. ഈ പാത്രങ്ങൾ ഇവർ കഴുകിയതിന് ശേഷം സൂക്ഷിച്ച് അടുക്കി വയ്ക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു യാത്രക്കാരനാണ് ഈ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്.

യാത്രക്കാരൻ ഇത് ചോദ്യം ചെയ്തതോടെ ജീവനക്കാരൻ പരിഭ്രാന്തിയിൽ ആകുന്നു. തിരിച്ചറിയാൻ വേണ്ടിയാണ് കണ്ടെയ്നറുകൾ വൃത്തിയാക്കുന്നത് എന്നാണ് ആദ്യം അവകാശപ്പെട്ടത്. എന്നാൽ, പിന്നെ എന്തിനാണ് പാൻട്രി വിഭാഗത്തിൽ നിന്നും മാറി പാസഞ്ചർ ഏരിയയിൽ വന്ന് ഇത് വൃത്തിയാക്കുന്നത് എന്ന ചോദ്യത്തിന് ഇയാക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

ഡിസ്പോസിബിൾ പാത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ,റെയിൽവേ അധികൃതരോ ഐആർസിടിസിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. ‘റെയിൽവേ മന്ത്രി ഇതൊന്നും കാണുന്നില്ലേ’ എന്ന് തുടങ്ങി നിരവധി പോസ്റ്റുകൾ ആണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ ആയി എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top