SV Motors SV Motors

കുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മിക്ക സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇത് കൂടാതെ കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ മടവീഴ്ച മൂലം വെളളക്കെട്ടും രൂക്ഷമാണ്. ഇതുകൂടി കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

താലൂക്കിലെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അംഗന്‍വാടികള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമാകും. അതേമസമയം മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ വി. വിഘ്നേശ്വരിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനമായെങ്കിലും അടുത്ത അഞ്ച് ദിവസങ്ങളിലും മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top