അറ്റൻഷൻ പ്ലീസ്… അഞ്ച് ദിവസം മിന്നലും മഴയും; കനത്ത കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദേശം നൽകി കാലാവസ്ഥാ വകുപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

വീട്ടിനുള്ളിൽ ഉള്ളപ്പോഴാണ് ഇടിമിന്നൽ ഉണ്ടാകുന്നതെങ്കിൽ പുറത്തിറങ്ങാതിരിക്കുക. ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാനും ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത് മരങ്ങളുടെ കീഴിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യാനും പാടില്ല. ഇടിമിന്നൽ ഉണ്ടാകുമ്പോൾ വാഹനത്തിനുള്ളിൽ ഇരിക്കുന്നവർ ഉള്ളിൽ തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top