രാഹുല്‍ ആശാന്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടു; സഞ്ജു ഇനി എന്ത് തീരുമാനം എടുക്കും

രാജസ്ഥാന്‍ റോയല്‍സ് പരിശീലകസ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്. കൂടുതല്‍ പദവിയടക്കം വലിയ വാഗ്ദാനങ്ങള്‍ ടീം മാനേജ്‌മെന്റ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ദ്രാവിഡ് ഇത് സ്വീകരിച്ചില്ല. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2012, 2013 ഐപിഎല്‍ സീസണുകളില്‍ രാജസ്ഥാനെ നയിച്ചിരുന്നത് ദ്രാവിഡായിരുന്നു. വിരമിച്ച ശേഷം രണ്ട് സീസസുണകളില്‍ ടീമിന്റെ മെന്ററുടെ റോളിലും ടീമിനൊപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ പരീശിലകനെന്ന പദവി ഒഴിഞ്ഞ ശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ദ്രാവിഡ് രാജസ്ഥാനിനൊപ്പം വീണ്ടും ചേര്‍ന്നത്. എന്നാല്‍ കഴിഞ്ഞ് സീസണില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. കളിച്ച പത്ത് മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചത്. യുവനിരയെ അടക്കം കണ്ടെത്തി രാജസ്ഥാന് മികച്ച ഒരു ടീമിനെ തയാറാക്കിയതില്‍ രാഹുല്‍ ദ്രാവിഡ് മികച്ച പങ്കാണ് വഹിച്ചത്.
സഞ്ജു സാംസണ്‍ എന്ന താരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് വരെ എത്തിക്കുന്നതില്‍ നിര്‍ണായകമായത് ദ്രാവിഡിന്റെ ഇടപെടലാണ്. സഞ്ജു സാംസണ്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആശാന്‍ രാജിവച്ച് പോകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here