കാമുകനെ കാണാൻ വാഹനമോടിച്ചത് 600 കിലോമീറ്റർ; അടുത്ത ദിവസം ലഭിച്ചത് യുവതിയുടെ മൃതദേഹം

വിവാഹം കഴിക്കണമെന്ന അഭ്യർത്ഥനയുമായി യുവതി കാമുകനെ കാണാൻ പോയത് 600 കിലോമീറ്റർ വാഹനമോടിച്ചാണ്. എന്നാൽ പിറ്റേ ദിവസം കാറിൽ നിന്ന് ലഭിച്ചത് യുവതിയുടെ ജീവനറ്റ ശരീരമായിരുന്നു. 37 വയസ്സുള്ള മുകേഷ് കുമാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകനെ പൊലീസ് പിടികൂടി.

രാജസ്ഥാനിലെ ജുൻജുനുവിലെ അംഗൻവാടി സൂപ്പർവൈസറായ മുകേഷ് കുമാരി വർഷങ്ങൾക്കു മുൻപേ ഭർത്താവുമായി വേർപിരിഞ്ഞു. കഴിഞ്ഞ വർഷമാണ് ബാർമറിലെ സ്കൂൾ അധ്യാപകനായ മനാറാമുമായി ഇവർ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും നേരിൽ കാണുകയും ബന്ധം വളരുകയും ചെയ്തു. മുകേഷ് പലപ്പോഴും മനാറാമിനെ കാണാൻ ജുൻജുനുവിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള ബാർമറിലേക്ക് കാറിൽ പോകുമായിരുന്നു. പിന്നീട് ഇയാളുമായി ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ മനാറാം അതിന് തയാറായില്ല.

സംഭവ ദിവസം മുകേഷ്, മനാറാമിന്റെ വീട്ടിൽ പോയി അവരുടെ ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞു. ഇത് ഇയാളെ പ്രകോപിപ്പിച്ചു. തുടർന്ന് വൈകിട്ട് ഇതിനെക്കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു ഇയാൾ യുവതിയെ വിളിച്ചു വരുത്തി. പിന്നീട് ഇരുമ്പ് വടി കൊണ്ട് മുകേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മരിച്ച മുകേഷിനെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കിടത്തി അപകടമരണമെന്ന് ചിത്രീകരിക്കാൻ റോഡിലേക്ക് ഉരുട്ടി വിട്ടു. അതിനുശേഷം ഇയാൾ വീട്ടിലേക്കു പോവുകയായിരുന്നു. പിറ്റേ ദിവസം മൃതദേഹം ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഫോൺ കോളുകൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് മനാറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top