കണ്ഠരര് രാജീവർക്ക് പ്രതിരോധ കവചമൊരുക്കി ബിജെപി; പിണറായിക്കും സോണിയക്കുമെതിരെ ആരോപണം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ബിജെപി നേതൃത്വം. അറസ്റ്റിന് പിന്നാലെ തന്ത്രിയുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ബിജെപി, കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള ഒരുക്കത്തിലാണ്.കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ മുതിർന്ന നേതാക്കൾ ചെങ്ങന്നൂരിലെ തഴമൺ മഠത്തിലെത്തി. തന്ത്രിയുടെ കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ നേതാക്കൾ ദീർഘനേരം സംസാരിച്ചു. ഇതിന് പിന്നാലെ തന്ത്രിയെ അനുകൂലിച്ചും സർക്കാരിനെ രൂക്ഷമായി വിമർശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.

Also Read : തന്ത്രിയുടെ അറസ്റ്റില്‍ ബിജെപിക്ക് സംശയം; മന്ത്രിയെ പിടിക്കാത്ത SIT നടപടികള്‍ ദുരൂഹമെന്ന് വിമര്‍ശനം

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. സോണിയാ ഗാന്ധിയെ പോറ്റി നേരിട്ട് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നത് ഇതിന് തെളിവാണ്. കടുത്ത സുരക്ഷയുള്ള സോണിയയുടെ വസതിയിൽ ഇത്തരം കുറ്റവാളികൾക്ക് എങ്ങനെ പ്രവേശനം ലഭിച്ചുവെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. നിലവിലെ എസ്ഐടി അന്വേഷണം ഉന്നതരെ സംരക്ഷിക്കാനുള്ള പ്രഹസനമാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മുഖ്യമന്ത്രി, സോണിയ ഗാന്ധി എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോ രാജീവ് ചന്ദ്രശേഖർ ഉയർത്തിക്കാട്ടി.

Also Read : എസ്ഐടി വരാനിരിക്കെ തന്ത്രിയുടെ വീട്ടിൽ ബിജെപി നേതാക്കൾ; തെളിവെടുപ്പിന് മുന്നേ രാഷ്ട്രീയ നീക്കം

ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ എൽഡിഎഫും യുഡിഎഫും ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ ഗാന്ധിയുമായുള്ള ബന്ധം ഇതിന് തെളിവാണ്. തന്ത്രിയെ പബ്ലിക് സർവന്റായി ചിത്രീകരിച്ച് അഴിമതി നിരോധന നിയമം ചുമത്തിയത് അദ്ദേഹത്തെ വേട്ടയാടാനാണെന്നാണ് ബിജെപി ആരോപണം. പടിത്തരം എന്നത് സർക്കാർ ശമ്പളമല്ലെന്നും അത് താന്ത്രിക അവകാശമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. നിലവിലെ എസ്ഐടി അന്വേഷണം പ്രഹസനമാണെന്നും, അന്താരാഷ്ട്ര ബന്ധമുള്ള ഈ കേസ് സിബിഐ അന്വേഷിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top