ലൂസിഫറിലെ മാസ് ഡയലോഗുമായി രാജീവ് ചന്ദ്രശേഖര്‍; മലയാളം അറിയാം, തെറി പറയാന്‍ വരെ അറിയാം…

കേരള രാഷ്ട്രീയം അറിയാത്ത ആളാണ് താനെന്ന വിഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍. കോണ്‍ഗ്രസിനും സിപിഎമ്മിനും അറിയുന്ന കേരള രാഷ്ട്രീയം തനിക്കറിയില്ല. അവര്‍ക്ക് അറിയുന്നത് അഴിമതിയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയമാണ്. തനിക്ക് അറിയുന്നത് വികസനത്തിന്റെ രാഷ്ട്രീയം മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്ന പ്രീണനരാഷ്ട്രീയം പഠിക്കാനും താല്‍പ്പര്യമില്ല. അതുകൊണ്ട്, രാജീവ് ചന്ദ്രശേഖറിന് കേരള രാഷ്ട്രീയമറിയില്ല എന്ന് പറയുന്നത് 100% ശരിയാണ്. പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണമെങ്കില്‍ കോണ്‍ഗ്രസ് അത് പഠിപ്പിച്ചു നല്‍കട്ടെയെന്നും രാജീവ് പരിഹസിച്ചു.
മലയാളം അറിയില്ല എന്ന പരാമര്‍ശത്തിനാണ് ലൂസിഫര്‍ ചിത്രത്തിലെ മാസ് ഡയലോഗുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയത്. തൃശൂരില്‍ ജനിച്ച് പഠിച്ച് വളര്‍ന്നവനാണ്. രാജ്യമെമ്പാടും സേവനം അനുഷ്ഠിച്ച ഒരു പട്ടാളക്കാരന്റെ മകനുമാണ്. മുണ്ടുടുക്കാൻ അറിയാം. വേണമെങ്കില്‍ അതു മടക്കി കുത്താനും അറിയാം.
മലയാളം സംസാരിക്കാൻ അറിയാം. ആവശ്യം വന്നാല്‍ തെറി പറയാനും അറിയാം. ജനങ്ങള്‍ക്ക് ആവശ്യമായ വികസന സന്ദേശം മലയാളത്തില്‍ പറയാൻ അറിയാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാല്‍ ഈ ഡയലോഗെല്ലാം പല തവണ തെറ്റിച്ചാണ് രാജീവ് പറഞ്ഞ് ഒപ്പിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here