‘ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസംഗമം; വിശ്വാസിയല്ലാത്തവർ എന്തിന് പരിപാടി നടത്തുന്നു?’; രാജീവ് ചന്ദ്രശേഖർ

ആഗോള അയ്യപ്പസംഗമം രാഷ്ട്രീയനാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയെ തകർക്കാൻ നോക്കിയ ആളാണ്, വിശ്വാസിയല്ലാത്തവർ എന്തിന് പരിപാടി നടത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. സംഗമത്തിന് സ്റ്റാലിനെ ക്ഷണിച്ചതെന്തിനാണെന്നും ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസംഗമം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
Also Read : സ്റ്റാലിന്‍ വരില്ല കേട്ടോ; ആഗോള അയ്യപ്പ സംഗമത്തിലേക്ക് പകരം രണ്ട് മന്ത്രിമാരെ അയക്കും
ബിജെപി അധ്യക്ഷനെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിമർശിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു രാജീവ് ചന്ദ്രശേഖരൻ. ഞങ്ങളുടെ പാർട്ടിയിൽ 99 ശതമാനവും ദൈവവിശ്വാസികളാണ്. 18 തവണ ശബരിമലയിൽ പോയ ഞാൻ അഭിപ്രായം പറയുമ്പോൾ, എനിക്ക് ഒന്നും അറിയില്ലെന്നാണ് ദൈവവിശ്വാസിയല്ലാത്ത സിപിഎം മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ ആരെയാണ് ജനങ്ങൾ വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
പരിപാടിയെ ബിജെപി എതിർത്തില്ലെന്നും അത് ദേവസ്വം നടത്തിക്കോട്ടെയെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ വരുമെന്ന് പറഞ്ഞപ്പോൾ എതിർപ്പ് അറിയിക്കുകയാണ് ഞങ്ങൾ ചെയ്‌തത്. മുസ്‌ലിം സമുദായത്തിൻ്റെ പരിപാടി മുഖ്യമന്ത്രി നടത്തുമോയെന്നും ജനങ്ങളെ വിഡ്ഢിയാക്കാനാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here