‘ഗവര്‍ണറുടെ സംസ്‍കാരം’… പാദപൂജയിൽ പുതിയ വിശദീകരണവുമായി ആര്‍ലേക്കര്‍

അധ്യാപകരുടെ കാല്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് കഴുകിച്ച സംഭവത്തെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഗുരുപൂജ നമ്മുടെ സംസ്‌കാരമാണെന്നും അതിനെ എതിര്‍ക്കുന്നവര്‍ ഏത് സംസ്‌കാരത്തില്‍ നിന്നാണ് വരുന്നതെന്നും ഗവര്‍ണര്‍ ചോദ്യം ഉന്നയിച്ചു. തിരുവനന്തപുരത്ത് ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് പരാമർശം.
കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകർക്ക് പാദപൂജ ചെയ്യിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ കാസർഗോഡ് തന്നെയുള്ള തൃക്കരിപ്പൂർ ചക്രപാണി സ്‌കൂൾ, ചീമേനി വിവേകാനന്ദ സ്‌കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലും സമാനമായി പാദപൂജ നടന്നെന്ന വിവരം പുറത്തുവന്നു.
വിദ്യാർത്ഥികളെ നിലത്ത് ഇരുത്തി കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിപ്പിക്കുകയായിരുന്നു. വിരമിച്ച മുപ്പത് അധ്യാപകർക്കാണ് ഇങ്ങനെ പാദപൂജ ചെയ്യിപ്പിച്ചത്. ഗുരുപൂർണ്ണിമ എന്ന പേരിലാണ് പാദപൂജ നടന്നത്.
വ്യാഴാഴ്ച രാവിലെ നടന്ന വ്യാസജയന്തി ദിനാചരണത്തിലാണ് വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതി ആദരിക്കുന്നതിൻ്റെ ഭാഗമായാണ് ചടങ്ങ് ഒരുക്കിയത് . കെ.എസ്.യു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here