രാം ഗോപാൽ വർമ്മയുടെ ഐക്കോണിക് ചിത്രം ‘രംഗീല’ 4Kയിലേക്ക്; ഒക്ടോബറോടെ ചിത്രം തീയേറ്ററുകളിൽ

തൊണ്ണൂറുകളെ പിടിച്ചുലച്ച രാം ഗോപാൽ വർമ്മയുടെ ഐക്കോണിക് സിനിമ ‘രംഗീല’, 4K യിൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യയിലെ വലിയ സ്‌ക്രീനുകളിലേക്ക് ചിത്രം തിരിച്ചെത്താൻ ഒരുങ്ങുന്നത്. ഒക്ടോബറോടെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

1995 സെപ്റ്റംബർ 8 ന് പുറത്തിറങ്ങിയ രംഗീല, മികച്ച കഥയും ദൃശ്യങ്ങലും കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചു പറ്റി. എആർ റഹ്മാൻ ആദ്യമായി സംഗീതം നിർവഹിച്ച ഹിന്ദി ചിത്രമായിരുന്നു രംഗീല. ഈ ചിത്രത്തിന്റെ ഗാനങ്ങൾ വമ്പൻ ഹിറ്റാവുകയും ചെയ്തു. ആമിർ ഖാൻ, ഊർമ്മിള മതോണ്ട്കർ, ജാക്കി ഷ്രോഫ് എന്നിവരുടെ പ്രകടനങ്ങൾ ഈ ചിത്രത്തെ ബോക്സ് ഓഫീസ് വിജയമാക്കി.

ഊർമ്മിള മതോണ്ട്കറിന്റെ നൃത്ത ചുവടുകൾ പ്രത്യേക പ്രശംസ അർഹിച്ചിരുന്നു. ഒറ്റ രാത്രി കൊണ്ട് തന്നെ ഊർമ്മിളയുടെ കരിയർ മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഊർമ്മിള മാത്രമല്ല ഈ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തർക്കും രംഗീല ഒരു വഴിത്തിരിവായിരുന്നു.

 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മുഖ്യധാരാ വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 41-ാമത് ഫിലിംഫെയർ അവാർഡുകളിൽ മികച്ച നടൻ, നടി ഉൾപ്പടെ 14 നോമിനേഷനുകളാണ് ലഭിച്ചത്. കൂടാതെ മികച്ച കഥയ്ക്ക് രാം ഗോപാൽ വർമ്മയും മികച്ച നടനായി ആമിർ ഖാനും സഹനടനായി ജാക്കി ഷ്രോഫും സംഗീത സംവിധായകനായി റഹ്മാനും ‘തൻഹ തൻഹ’ എന്ന ഗാനത്തിന് ആശാ ഭോസ്‌ലെയും തുടങ്ങി 7 അവാർഡുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top