പിണറായി സഭയിൽ പറഞ്ഞത് കള്ളം!!! പോലീസ് പിരിച്ചു വിടൽ കണക്കുകൾ പൊള്ളത്തരം; വെല്ലുവിളിയുമായി രമേശ് ചെന്നിത്തല

യുഡിഎഫ് കാലത്ത് ഒരു പൊലീസുകാരനെയും സർവീസിൽ നിന്ന് നീക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റിധരിപ്പിക്കലെന്ന് രമേശ് ചെന്നിത്തല. 144 പോലീസുകാരെ പിണറായി പിരിച്ചുവിട്ടു എന്ന പറയുന്നത് ശുദ്ധ നുണ. ജനങ്ങളെ പറ്റിക്കാനാണ്ഇത് പറഞ്ഞതെന്നും 50ൽ താഴെ പൊലീസുകാർ മാത്രമാണ് 10 വർഷത്തിനിടെ പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം 16 കസ്റ്റഡി മരണങ്ങളുണ്ടായതിൽ ഒന്നിലും ഇരകൾക്ക് നീതി കിട്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
പിരിച്ചുവിട്ടവരുടെ കണക്ക് നിയമസഭുടെ ടേബിളിൽ വെക്കാൻ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു. ഇല്ലെങ്കിൽ സ്പീക്കർക്ക് പ്രിവിലേജ് നോട്ടീസ് കൊടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് കാലത്ത് 60 പൊലീസുകാരെ പിരിച്ചുവിട്ടുവെന്നും പിണറായി വിജയൻ പിരിച്ചുവിട്ടത് സർവീസിൽ നിന്ന് നീണ്ട അവധി എടുത്തവരെ മാത്രമാണെന്നും ചെന്നിത്തല ആരോപണം ഉന്നയിച്ചു. പൊലീസുകാരെ പിരിച്ചുവിട്ട കണക്കുകൾ രമേശ് ചെന്നിത്തല ചോദ്യം ചെയ്തപ്പോൾ വ്യക്തിപരമായി മറുപടി പറയാമെന്നായിരുന്നു സഭയിൽ ചിരി പടർത്തികൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here