വിജിലൻസ് മാന്വൽ അട്ടിമറിച്ച് മുഖ്യമന്ത്രി; എഡിജിപിക്ക് ക്ലീൻചിറ്റ് നൽകിയതിൽ രൂക്ഷവിമർശനവുമായി മുൻ ആഭ്യന്തരമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വേണ്ടി ആർഎസ്എസ് നേതാക്കളെ കണ്ടതും പൂരം കലക്കിയതും എഡിജിപിയാണ്.

ഇതിനുള്ള പ്രത്യുപകാരമാണ് വിജിലൻസ് റിപ്പോർട്ട്. ഇത് അധികാര ദുർവിനിയോഗമാണ്. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. വിജിലൻസിന്റെ തിടുക്കപ്പെട്ടുള്ള അന്വേഷണത്തിൽ പോലും മുഖ്യമന്ത്രിയുടെ സ്വകാര്യ താല്പര്യമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപങ്ങളാണ് രമേശ് ചെന്നിത്തല ഉയർത്തിയത്.

Also Read : ‘അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണം’; അജിത്കുമാറിന്റെ ക്ലീൻ ചിറ്റ് പുതിയ വിവാദങ്ങളിലേക്ക്

കേരളത്തിൽ നടക്കുന്നത് നാഥനില്ലാ ഭരണം. ഒരു വകുപ്പിനും ഉത്തരവാദികൾ ഇല്ല. ആഭ്യന്തര വകുപ്പ് ആരോ അദൃശ്യനായി ഭരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എംആർ അജിത്കുമാറിനെ സംരക്ഷിക്കുന്നതിനായി വിജിലൻസ് മാന്വൽ അട്ടിമറിച്ചു.

മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ശരിവെക്കാനുള്ള അംഗീകാരമില്ല. വിജിലൻസ് കേസുകളിൽ കോടതിയാണ് റിപ്പോർട്ട് അംഗീകരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ സമ്പൂർണ പുനർസംഘടന ഇല്ലെന്നും ആവശ്യമുള്ളിടത്ത് കൂട്ടിച്ചേർക്കൽ മാത്രമാണ് നടക്കുകയെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top