ബാലതാരത്തോട് മാപ്പ് ചോദിച്ച് രാംഗോപാൽ വർമ്മ; സൈക്കിൾ ചേസിന് 36 വർഷം കഴിഞ്ഞ് ക്ഷമാപണം

സംവിധായകൻ രാംഗോപാൽ വർമ്മ ക്ഷമാപണവുമായി രംഗത്ത്. തൻ്റെ ആദ്യ ചിത്രമായ ശിവയിൽ ബാലതാരമായി അഭിനയിച്ച സുഷമ എന്ന പെൺകുട്ടിയോടാണ് 36 വർഷങ്ങൾക്ക് സംവിധായകൻ ക്ഷമാപണം നടത്തിയത്. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സൈക്കിൾ ചേസ് രംഗത്തിലെ സ്റ്റണ്ടിനിടെ സുഷമയെ അപകടകരമായ ഷോട്ടുകൾക്ക് വിധേയമാക്കിയതിനാണ് സംവിധായകൻ മാപ്പ് ചോദിച്ചത്.

രാംഗോപാൽ വർമ്മ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സുഷമയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ‘ശിവയിലെ ഐക്കോണിക് സൈക്കിൾ ചേസ് രംഗത്തിലുള്ള പെൺകുട്ടി സുഷമയാണ്. ആ രംഗത്തിൽ നാഗാർജുന ടെൻഷനിൽ സൈക്കിൾ ചവിട്ടുമ്പോൾ അവൾ ഭയന്നിരിക്കുകയായിരുന്നു. സുഷമ ഇപ്പോൾ യുഎസ്എയിൽ എഐ, കോഗ്നിറ്റീവ് സയൻസ് എന്നിവയിൽ ഗവേഷണം നടത്തുകയാണെന്ന്’ അദ്ദേഹം കുറിച്ചു.

എന്നാൽ, ഈ പോസ്റ്റ് കണ്ടയുടനെ സുഷമ മറുപടി നൽകി.”നന്ദി സർ! ‘ശിവ’ എന്ന ചിത്രത്തിന്റെ ഭാഗമാഗാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കുട്ടിക്കാലത്തെ ആ അനുഭവം മറക്കാനാവാത്തതായിരുന്നു. ഇത്രയും ഐക്കോണിക് ആയ ചിത്രത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് സുഷമ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സംവിധായകൻ ക്ഷമാപണം നടത്തിയത്.

“അത്രയും പേടിപ്പെടുത്തുന്ന ഒരു അനുഭവം നൽകിയതിന് വർഷങ്ങൾക്ക് ശേഷം ഞാൻ ക്ഷമ ചോദിക്കുന്നു. അന്ന് അതെനിക്ക് മനസ്സിലായില്ല. കൊച്ചു പെൺകുട്ടിയെ അപകടകരമായ ഷോട്ടുകൾക്ക് വിധേയയാക്കിയതിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു,” എന്നാണ് രാംഗോപാൽ വർമ്മ കുറിച്ചുത്. 1989ൽ പുറത്തിറങ്ങിയ ‘ശിവ’യാണ് രാംഗോപാൽ വർമ്മയുടെ ആദ്യ സംവിധാന ചിത്രം. നാഗാർജുനയും അമലയുമായിരുന്നു പ്രധാന താരങ്ങൾ. രഘുവരൻ ആയിരുന്നു ചിത്രത്തിലെ വില്ലൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top