ബലാത്സംഗക്കേസില്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ഇരയെ കേള്‍ക്കണം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി

ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ഇരയെ കേള്‍ക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചില്‍ നിന്നാണ് ഈ സുപ്രധാന വിധി വന്നിരിക്കുന്നത്. കോഴിക്കോട് നിന്നുള്ള ബലാത്സംഗ കേസിലാണ് നിര്‍ണായക ഉത്തരവ്.
വിചാരണ കോടതി തന്റെ ഭാഗം കേള്‍ക്കാതെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് ഹർജിയെത്തിയത്. വിചാരണാകോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജിയെത്തിയത്.
എന്നാല്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. പ്രതിയുടെ ഹര്‍ജി തള്ളി. തുടർന്നാണ്, അതിജീവിതയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും, അത് നീതി ഉറപ്പാക്കാന്‍ അത്യാവശ്യമാണെന്നും സുപ്രീം കോടതി വിധിച്ചത്. രാജ്യത്തെ മുഴുവന്‍ ബലാത്സംഗ കേസുകൾക്കും ഇത് നിര്‍ണായകമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here