വേടന്‍ ഒളിവില്‍; വീട്ടിലടക്കം പോലീസിന്റെ വ്യാപക തിരച്ചില്‍; കൂടുതല്‍ ബലാത്സംഗ പരാതികള്‍ക്ക് സാധ്യത

റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഒളിവില്‍. യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 18ലേക്ക് മാറ്റിയതോടെയാണ് വേടന്‍ ഒളിവില്‍ പോയത്. വേടനെ അറസ്റ്റ് ചെയ്യാനുളള നീക്കമാണ് പോലീസ് നടത്തുന്നത്.
തൃശ്ശൂരിലെ വീട്ടില്‍ പോലീസ് സംഘം എത്തിയിരുന്നു. എന്നാല്‍ വേടന്‍ ഇവിടെയുണ്ടായിരുന്നില്ല. വീട്ടുകാരില്‍ നിന്ന് എവിടെ ആണെന്ന് വിവരം ലഭിച്ചതുമില്ല. ഇതോടെയാണ് ഒളിവില്‍ പോയെന്ന് വിലയിരുത്തലില്‍ അന്വേഷണം വ്യാപകമാക്കിയത്. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് എന്നായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗുരുതര ആരോപണങ്ങള്‍ യുവതി പരാതിയില്‍ ഉന്നയിച്ചതും കൂടുതല്‍ ഇരകള്‍ മുന്നോട്ടുവരാനുള്ള സാധ്യതയും മുന്‍കൂട്ടി കണ്ടാണ് വേഗത്തില്‍ അറസ്റ്റിനുള്ള നീക്കം നടത്തുന്നത്.
യുവതിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണ്. പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും വേടന്‍ മുന്‍കൂര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടിയാണ് ഹര്‍ജി മാറ്റിവച്ചത്.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ഡോക്ടറായ യുവതിയാണ് പരാതി നല്‍കിയത്. സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്. ഇതിന്റെ തെളിവുകളും യുവതി ഹാജരാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here