പീഡനപരാതി നൽകിയ അഭിഭാഷകക്ക് ഭീഷണി; ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ കോടതി

പീഡന പരാതി നൽകിയ അഭിഭാഷയെ ഭീഷണിപ്പെടുത്തിയ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്പെൻഡ് ചെയ്യാനും മറ്റൊരു ജഡ്ജിയായ അനിൽ കുമാറിനെതിരെ നടപടിയെടുക്കാനുമാണ് നിർദ്ദേശം. അഭിഭാഷകനെതിരെയുള്ള പീഡന കേസുമായി മുന്നോട്ടു പോകരുതെന്നും കോടതിയിൽ പ്രതിക്ക് അനുകൂലമായി മൊഴി നൽകണമെന്നും പറഞ്ഞുകൊണ്ട് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി എന്ന പരാതിക്ക് മേലാണ് കോടതി നടപടി.

Also Read : പശുകശാപ്പ് ഭരണഘടനാ മൂല്യങ്ങൾക്കെതിര്; പശു വിശുദ്ധ മൃഗം; മുൻകൂർ ജാമ്യം നിഷേധിച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു. പരാതിക്ക് ഓഡിയോ റെക്കോർഡിംഗുകളുടെ പിന്തുണയുണ്ടായിരുന്നു. ഇത് വേഗത്തിലുള്ള ഇടപെടലിന് കാരണമായി. കുറ്റാരോപിതരായ ഇരുവരും തെറ്റ് നിഷേധിച്ചെങ്കിലും, പരാതിക്കാരി സമർപ്പിച്ച ഓഡിയോ റെക്കോർഡിംഗുകളിൽ ഒരു വിശദീകരണവും നൽകാനും പ്രതിഭാഗത്തിന് കഴിഞ്ഞില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top