ക്രൂരന്‍മാരായ പോലീസുകാരെ പിരിച്ചുവിട്ട് സ്റ്റാലിന്‍ സർക്കാർ; മാതൃകാപരം ഈ തീരുമാനം

വാഹന പരിശോധനയുടെ പേരില്‍ തടഞ്ഞു നിര്‍ത്തി 19കാരിയെ പീഡിപ്പിച്ച പോലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സുരേഷ് രാജ്, സുന്ദര്‍ എന്നിവരെയാണ് പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് മുഴുവന്‍ നാണക്കേടായ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദേശമാണ് നടപ്പായത്.
ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കൂടെയുണ്ടായിരുന്ന സഹോദരിയെ ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ ശേഷമായിരുന്നു ക്രൂര പീഡനം. തിരുവണ്ണാമലൈ ക്ഷേത്രപരിസരത്തെ വഴിയോരക്കടയിലേക്ക് ചിറ്റൂരില്‍ നിന്ന് പഴങ്ങളുമായി മിനി ട്രക്കില്‍ വരികയായിരുന്നു സഹോദരിമാര്‍. ഏന്തള്‍ ചെക് പോസ്റ്റില്‍ പുലര്‍ച്ചെ ഒരു മണിയോടെ രേഖകള്‍ പരിശോധിക്കാനെന്ന പേരില്‍ വാഹനം പോലീസുകാര്‍ തടഞ്ഞു. പുറത്തിറങ്ങിയ സഹോദരിമാരെ ആക്രമിക്കുക ആയിരുന്നു.
19 കാരിയെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. ശേഷം ഹൈവേയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. മൂത്ത സഹോദരി നാട്ടുകാരുടെ സഹായത്തോടെയാണ് അവശായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ തിരുവണ്ണാമലൈ വനിതാ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. അന്വേഷണത്തിന് ഒടുവിലാണ് ഇരു പോലീസ് ഉദ്യോഗസ്ഥരും അറസ്റ്റിലായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here