ബലാത്സംഗത്തിനിരയായ 15കാരിയെ പ്രതിയുടെ വീട്ടിലേക്കയച്ച് ശിശുക്ഷേമ സമിതി; വീണ്ടും പീഡനം

മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നുള്ള 15 വയസ്സുകാരിയെ ശിശുക്ഷേമ സമിതി (CWC) പ്രതിയുടെ വീട്ടിലേക്ക് അയച്ചെന്ന് പരാതി. അവിടെ വെച്ച് കൂടുതൽ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ശിശുക്ഷേമ സമിതി ചെയർമാൻ, അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 10 പേർക്കെതിരെ ഛത്തർപൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
2025 ജനുവരിയിലാണ് പെൺകുട്ടി ആദ്യം പീഡനത്തിന് ഇരയാകുന്നത്. സ്കൂളിൽ പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഒരു മാസം നീണ്ടു നിന്ന പീഡനത്തിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. പെൺകുട്ടിയോടൊപ്പം കണ്ടെത്തിയ പ്രതികളെ പോക്‌സോ ചുമത്തി ജയിലിലേക്ക് അയച്ചു.
പെൺകുട്ടിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കുകയും ആദ്യം പന്നയിലെ വൺ സ്റ്റോപ്പ് സെന്ററിൽ (ഒഎസ്‌സി) പാർപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതിയുടെ സഹോദര ഭാര്യയുടെ വീട്ടിലേക്ക് അയച്ചു. ആ സ്ത്രീയും പെൺകുട്ടിയുടെ ബന്ധുവായിരുന്നു. പിന്നീട് പ്രതി ജയിലിൽ നിന്നിറങ്ങി കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒഎസ്‌സി ജീവനക്കാർ, സിഡബ്ല്യുസി ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here