വേടനും വിനായകനും വേണ്ടി ദളിത് വാദം ഉയർത്തുന്നവർ… പൊലീസ് കള്ളകേസിൽ പെടുത്തിയ ബിന്ദുവിനെ ഓർക്കുന്നോ?

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരന്തരം അസഭ്യവർഷം നടത്തുന്ന വിനായകനെതിരെ ആരെങ്കിലും പ്രതികരിച്ചാലോ പൊലീസ് കേസെടുത്താലോ ദളിതനെ വേട്ടയാടുന്നു എന്നും പറഞ്ഞു മുന്നോട്ടു വരുന്നവരുണ്ട്. വേടനെതിരെ ലൈംഗിക അതിക്രമ കേസ് എടുത്തപ്പോൾ വളർന്നുവരുന്ന ദളിത് കലാകാരനെ മുളയിലേ നുള്ളാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞവർ, പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം നടത്തിയെന്ന വ്യാജ പരാതിയിൽ പെട്ട് മനംനൊന്ത് നിത്യ തൊഴിൽപോലും നഷ്ടപെട്ട ബിന്ദുവിനെ കുറിച്ച് സംസാരിച്ചോ സോഷ്യൽ മീഡിയ പോസ്റ്റിട്ടോ പോലും കണ്ടില്ല.
Also Read : മാങ്കൂട്ടത്തിലിനെ പൂട്ടാനുള്ള ശുഷ്‌കാന്തി പോലീസിന് വേടന്റെ കേസിലില്ലാ; സംരക്ഷണം തീർക്കുന്നത് സിപിഎം
കുറച്ചു കാലം മുൻപ് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ മതിയായ സൗകര്യമില്ലെന്നു പറഞ്ഞ വേടന്‍, ആദിവാസി മേഖലയില്‍ ഉള്ളവര്‍ക്ക് പഠിക്കാനുള്ള ഡിഎന്‍എ ഇല്ലെന്ന് തീര്‍ത്ത് പറയുകയും ചെയ്തു. ഡിഎന്‍എ ഇല്ലാത്തതിനാല്‍ പഠിച്ചതൊന്നും ഓര്‍ത്തിരിക്കാന്‍ കഴിയില്ലെന്നാണ് വേടൻ അന്ന് പറഞ്ഞത്. ഇതിനെപറ്റി യാതൊരു വിധ അടിസ്ഥാന വിവരം തിരക്കാതെ തൊണ്ട തൊടാതെ വിഴുങ്ങി വേടനെ അനുകൂലിച്ചവരാണ് ഇവിടുത്തെ ആക്ടിവിസ്റ്റുകൾ.
വീട്ടുജോലിക്ക് നിന്ന ബിന്ദുവെന്ന ദളിത് സ്ത്രീ മാല മോഷ്ടിച്ചില്ലെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും അത് വിശ്വാസത്തിൽ എടുക്കാതെ മാല കൊടുത്തേ തീരുവെന്ന പൊലീസ് ശാഠ്യത്തെ ഇവിടെ ആരും അപലപിച്ചു കണ്ടില്ല. സെലിബ്രിറ്റി പരിവേഷമോ അല്ലെങ്കിൽ സെലക്ടിവ് വിഷയങ്ങളിൽ മാത്രമാണോ ദളിത് ബോധം ഉണരുന്നതെന്ന ചോദ്യം അവശേഷിക്കുന്നു . വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മനപ്പൂർവം മോഷ്ടാവാക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നുമാണ് ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്. ബിന്ദുവിന്റെ സത്യസന്ധത തെളിഞ്ഞിട്ടും ഇതുവരെയും ഇതിനെപ്പറ്റി വാ തുറക്കാൻ ചില ചാനലുകളൊഴിച്ചു മറ്റാരും തന്നെ തയ്യാറായിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here