വേടനെ വിമർശിച്ച കേസരി പത്രാധിപര്‍ അറസ്റ്റില്‍; പരാതിക്കാരൻ സിപിഎം നേതാവ്

റാപ്പര്‍ വേടന്റേത് കലാഭാസമാണെന്ന് വിമര്‍ശിച്ച കേസരി പത്രാധിപര്‍ എന്‍ ആര്‍ മധു അറസ്റ്റില്‍. കൊല്ലം കിഴക്കേ കല്ലട പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷനില്‍ നേരിട്ടെത്തിയ മധുവിന്റെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു. അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് വേടനെതിരെ മധു നടത്തിയത്.

Also Read: ചേട്ടനോട് ദയവുചെയ്ത് ക്ഷമിക്കണം, ഞാനൊരു നല്ല മനുഷ്യനാകാൻ ശ്രമിക്കട്ടെ… അന്തസായി വേടൻ്റെ പ്രതികരണം; ഷൈൻ ടോമുമാർ കേട്ടുപഠിക്കണം

പാട്ടുകളിലൂടെ ജാതിഭീകരവാദം പ്രചരിപ്പിക്കുകയാണെന്നും അതിനു പിന്നില്‍ വിഘടനവാദികളുടെ സഹായം ഉണ്ടെന്നുമായിരുന്നു മധുവിന്റെ ആരോപണം. വരും തലമുറയുടെ മനസില്‍ വിഷം കുത്തിവയ്ക്കുകയാണെന്നും കിഴക്കേ കല്ലടയിൽ ക്ഷേത്രപ്രതിഷ്ഠാ പരിപാടിയിൽആരോപിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി വേലായുധനാണ് പരാതി നല്‍കിയത്.

Also Read: വേടന് വേദിയൊരുക്കുന്ന സർക്കാർ നീക്കം തിരിച്ചടിക്കും; ലഹരിക്കേസിൽ പ്രതിയായിരിക്കെ നൽകുന്ന പ്രോത്സാഹനം നെഗറ്റീവ് മെസേജാകും

പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുതന്നെ നില്‍ക്കുന്നതായി ജാമ്യം ലഭിച്ച ശേഷമം മധു പ്രതികരിച്ചു. വേടന്റെ രാഷ്ട്രീയത്തെയാണ് എതിര്‍ക്കുന്നത്. അത് ഇനിയും തുടരും. ഹൈന്ദവ സമൂഹത്തില്‍ ജാതീയമായ വേര്‍തിരിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മധു ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top