വേടൻ- മൈക്കിൾ ജാക്സൻ താരതമ്യം വിവരക്കേട്!! പാട്ട് സിലബസിൽ ചേർക്കുന്നത് ഒട്ടും ആലോചനയില്ലാതെ; പരാതിക്കാരൻ അനുരാജ് മാധ്യമ സിൻഡിക്കറ്റിനോട്

കാലിക്കറ്റ് സർവകലാശാലാ ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്തകത്തിലാണ് വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ ‘ഭൂമി നീ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രശസ്ത പോപ്പ് ഗായകൻ മൈക്കിൾ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ (They don’t care about us) എന്ന പാട്ടിനെയാണ് വേടന്റെ പാട്ടുമായി താരതമ്യം ചെയ്യുന്നത്. ഇതിനെതിരെ ആണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് അംഗവും മുൻ മാധ്യമ പ്രവർത്തകനുമായ എകെ അനുരാജ് ഗവർണർക്ക് പരാതി നൽകിയത്. ഇതിലാണ് വൈസ് ചാൻസലറോട് ഗവർണർ രാജേന്ദ്ര ആർലേക്കർ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

Also Read : വേടന്റെ പാട്ടിനെതിരെ പരാതിയുമായി ബിജെപി; റിപ്പോർട്ട് തേടി ഗവർണർ

വിയോജിപ്പുകൾ പലത് ഉണ്ടെങ്കിലും, ഒരായുസ് മുഴുവൻ സംഗീതത്തിനായി മാറ്റിവച്ച് ലോകം മുഴുവൻ ആരാധകരെ നേടിയ ഇതിഹാസ തുല്യനായാണ് മൈക്കിൾ ജാക്സനെ പലരും കാണുന്നത്. അങ്ങനെയൊരു താരത്തെ, വെറും നാലോ അഞ്ചോ വർഷത്തെ പ്രകടനത്തിൻ്റെ പേരിൽ വേടൻ എന്ന ചെറുപ്പക്കാരനുമായി താരതമ്യം ചെയ്യാൻ വിദ്യാർത്ഥികൾക്ക് മുന്നിൽ നിർത്തുന്നത് വെറും വിവരക്കേടാണെന്ന് അനുരാജ് ചൂണ്ടിക്കാട്ടുന്നു. വേടൻ ഇന്നത്തെ നിലയിൽ അംഗീകാരങ്ങൾ നേടാൻ തുടങ്ങിയത് എവിടെ മുതലാണെന്ന് നോക്കണം.

Also Read : വേടന്‍ മോദിയെ കുറിച്ച് പാടി, അധിക്ഷേപിച്ചു; എന്‍ഐഎക്ക് പരാതി നല്‍കി ബിജെപി

കഞ്ചാവുകേസിലും വനം കേസിലും പ്രതിയായതിന് ശേഷമാണ് സർക്കാർ വേദികളിൽ പോലും അയാൾ വിശിഷ്ടാതിഥി ആയത്. തെറിയുടെയും ജാതിവിദ്വേഷത്തിൻ്റെയും അതിപ്രസരമാണ് വേടൻ്റെ വരികളിൽ. സ്റ്റേജിലെ പ്രകടനം ഒഴിച്ചുനിർത്തിയാൽ, അയാളുടെ സ്വകാര്യ വീഡിയോകളിൽ മദ്യപാന രംഗമില്ലാത്തവ വിരളമാണ്. ഇത്തരമൊരു വ്യക്തിയെ ഒരു അക്കാദമിക് സബ്ജക്ട് ആയി അവതരിപ്പിക്കുന്നത് പോലും വിദ്യാർഥികൾക്ക് ദുർമാതൃക നൽകുന്നത് ആണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

Also Read : വേടന്‍ ഇറക്കുന്നത് ജാതി കാര്‍ഡ്; സഞ്ചരിക്കുന്ന രാഷ്ട്രീയബോധത്തിന് പിന്നില്‍ സാമ്പത്തിക താല്‍പര്യം; ഇന്റര്‍വ്യൂവില്‍ എസ്‌സി, എസ്ടിക്കാരെ അപമാനിച്ചോ ?

ഇതൊന്നും അബദ്ധത്തിൽ സംഭവിക്കുന്നതല്ല. നേതാക്കളേക്കാൾ വലിയ രാഷ്ട്രീയത്തിൻ്റെ പതാക വാഹകരായ അക്കാദമിക് സമൂഹത്തിലെ ചിലരാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ഇക്കാര്യത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. അതിൽ പുനർവിചിന്തനം ആവശ്യമാണ്.

Also Read : റാപ്പര്‍ വേടന്റേത് തുണിയില്ലാ ചാട്ടം; ഇത് പട്ടികജാതിക്കാരന്റെ കലയല്ല; അധിക്ഷേപ പരാമര്‍ശവുമായി കെപി ശശികല

ഒരൊറ്റ പാട്ടേ സിലബിലേക്ക് നിർദേശിച്ചിട്ടുള്ളൂ എന്നാണ് ചിലർ ന്യായം പറയുന്നത്. സത്യത്തിൽ അയാളുടെ മറ്റ് പാട്ടുകളിലേക്കും അയാളുടെ വ്യക്തിത്വം പഠിക്കാനുമെല്ലാം ഉള്ള ഒരു ചാനലാണ് അതിലൂടെ കുട്ടികൾക്ക് തുറന്നുകിട്ടുന്നത്. തന്നെ മാതൃക ആക്കരുതെന്ന് കേസിന് ശേഷം അയാൾക്ക് തന്നെ പരസ്യമായി പറയേണ്ടി വന്നതും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഗവർണർക്ക് പരാതി നൽകിയതെന്ന് എ കെ അനുരാജ് വിശദീകരിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top