മാങ്കൂട്ടത്തിലിനെ പൂട്ടാനുള്ള ശുഷ്‌കാന്തി പോലീസിന് വേടന്റെ കേസിലില്ല; സംരക്ഷണം തീർക്കുന്നത് സിപിഎം

ലൈംഗിക ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ അടിമുടി പൂട്ടാൻ ഒരുങ്ങുന്ന പോലീസിന് വേടന്റെ കേസിൽ മെല്ലെപോക്ക്. മാങ്കൂട്ടത്തിന്റെ കേസിൽ അതിവേഗം ബഹുദൂരം ഓടിക്കിതക്കാൻ ക്രൈംബ്രാഞ്ച് സുസജ്ജമാണ്. ഇരകളാരും മൊഴി കൊടുത്തില്ലെങ്കിലും അബോർഷൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാൻ കാണിക്കുന്ന ശുഷ്കാന്തി, കൃത്യമായ മൊഴിയും പരാതിയും ഉണ്ടായിട്ടും വേടന്റെ കാര്യത്തിൽ പോലീസിനില്ല. പോലീസ് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വേടൻ സിപിഎമ്മിന്റെ സംരക്ഷണ വലയത്തിലാണെന്ന വിമർശനങ്ങൾ ഉയരുന്നത്.
Also Read : വേടന്‍ അറസ്റ്റില്‍; പുതിയ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ
ഒളിവിലായിരുന്ന വേടൻ കെയു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ‘കരിയാട്ടം 2025’ വേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ സിപിഎം സംരക്ഷണം എന്ന ആരോപണം ശക്തിയാർജിക്കുകയാണ്. ജൂലൈ 30ന് വനിതാ ഡോക്ടർ നൽകിയ ബലാൽസംഗ പരാതിയിൽ കേസെടുത്തതോടെ ഒളിവിൽ പോയ റാപ്പർക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഓണാഘോഷപരിപാടികൾ അടക്കം ഒന്നിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
Also Read : പീഡനക്കേസിൽ ഒളിവിൽപോയ വേടന് തിരിച്ചുവരാൻ വേദിയൊരുക്കി സിപിഎം എംഎൽഎ; റാപ്പർ ഇന്ന് പൊലീസിന് മുന്നിൽ
കൊച്ചിയിലും സമീപ ജില്ലകളിലും പോലീസിന്റെ മൂക്കിൻതുമ്പത്ത് പെൺസുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിച്ച് നടന്നപ്പോൾ പോലും വേടനെ കാണാനില്ലെന്ന് പറഞ്ഞു നടന്ന പോലീസ് കൂട്ടമാണ് കേരളത്തിലുള്ളത്. വരുന്ന നിയമസഭാ തെരെഞ്ഞടുപ്പിന് മുൻപ് 90 ഓളം വേദികൾ നൽകി വേടനെ നവോത്ഥാന നായകനാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം ശ്രമമാണ് നടത്തുന്നതെന്ന പരിഹാസങ്ങളും ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here