വേടന്റെ ലൊക്കേഷന്‍ പരിശോധിക്കുന്നു; അറസ്റ്റ് മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ തീരുമാനം അനുസരിച്ച്; കൊച്ചി കമ്മീഷണര്‍

ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി എവിടെയാണ് എന്നതില്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമാലാദിത്യ. ലൊക്കേഷന്‍ നിരന്തരം പരിശോധിക്കുന്നുണ്ട്. ഒളിവിലാണെന്ന് പറയാന്‍ കഴിയില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. പോലീസിന്റെ നിരീക്ഷണത്തില്‍ തന്നെ വേടനുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിന്റെ തീരുമാനത്തിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ALSO READ : വേടനെ അറസ്റ്റ് ചെയ്യേണ്ട ഗതികേടിൽ പോലീസെത്തി !! ബോൾഗാട്ടി പരിപാടി റദ്ദാക്കി സംഘാടകർ

തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. മൊഴികള്‍ അടക്കം രേഖപ്പെടുത്തുകയാണ്. നിയമപരമായ കാര്യങ്ങള്‍ അതിന്റെ വഴിക്ക് തന്നെ നടക്കുന്നുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഒളിവിലാണ് എന്ന് പോലീസ് പറയുന്നില്ലെങ്കിലും കൊച്ചി ബോൾഗാട്ടിയില്‍ മറ്റന്നാള്‍ നിശ്ചയിച്ചിരുന്ന വേടന്റെ ഷോ റദ്ദാക്കിയിട്ടുണ്ട്.

ALSO READ : വേടനെതിരെ കൂടുതൽ പേർ; റിസർച്ച് ആവശ്യത്തിന് കണ്ടപ്പോൾ പീഡനശ്രമം; ഓടി രക്ഷപെടേണ്ടി വന്നു… വെളിപ്പെടുത്തൽ മാധ്യമ സിൻഡിക്കറ്റിൽ

ഇക്കഴിഞ്ഞ 31നാണ് വേടനെതിരെ യുവഡോക്ടര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. വിവാഹ വാഗ്ദാനം ചെയ്ത് പലവട്ടം പീഡിപ്പിച്ചു എന്നും സാമ്പത്തികമായി ചൂഷണം ചെയ്തു എന്നുമായിരുന്നു പരാതി. വേടനില്‍ നിന്നം അനുഭവിച്ച ക്രൂരതകള്‍ പരാതിക്കാരി മാധ്യമ സിന്‍ഡിക്കറ്റിനോട് വെളിപ്പെടുത്തിയിരുന്നു. നിരവധി ഇരകള്‍ വേടനില്‍ നിന്നുണ്ടായ ലൈംഗിക ചൂഷണത്തിന്റെ വിവരങ്ങള്‍ മാധ്യമ സിന്‍ഡിക്കറ്റിലൂടെ വെളിപ്പെടുത്തുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top