ബലാത്സംഗക്കേസില്‍ ഒളിവിലുള്ള റാപ്പര്‍ വേടനെ വാനോളം പ്രശംസിച്ച് മന്ത്രി കേളു; ഒതുക്കാനുള്ള ശ്രമമെന്ന് ആരോപണം

വിവാഹവാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ പ്രശംസിച്ച് മന്ത്രി ഒആര്‍ കേളു. വേടനെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

ALSO READ : റാപ്പർ വേടനെതിരെ ബലാത്സംഗ പരാതിയുമായി പൊലീസിനെ സമീപിച്ച് യുവതി; മീടൂ പോലെയല്ല, ഇത്തവണ കൂടുതൽ പരാതികൾ പുറത്തുവന്നേക്കും

പുലിനഖം കെട്ടി നടന്നവരും ആനക്കൊമ്പ് കൊണ്ടുപോയവരും നമുക്ക് മുന്നിലുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത നിയമമാണ് വേടന് മാത്രമുള്ളത്. കാരണം ജാതി തന്നെയാണ്. വേടനെ ഒതുക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത്. ജാതിയുടെ വേലിക്കെട്ടുകളും അതിര്‍വരമ്പുകളും ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വേടന്റെ പരിപാടികള്‍ക്ക് ആളുകൂടിയപ്പോള്‍ ചിലര്‍ക്ക് വിറളിപിടിച്ചുവെന്നും മന്ത്രി പറഞ്ഞു.

ALSO READ : പീഡന പരാതി കെട്ടിച്ചമച്ചത്; ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്ന് വേടൻ

എന്നാല്‍ വേടനെതിരെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിനെക്കുറിച്ച് മന്ത്രി മൗനം പാലിക്കുകയും ചെയ്തു. തൃക്കാക്കര പോലീസാണ് വേടനെതിരെ കേസ് എടുത്തിരിക്കുന്നത്. പിന്നാലെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. കൊച്ചിയില്‍ അടക്കം നിശ്ചയിച്ചിരുന്ന ഷോകളും റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുകയാണ് വേടന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top