പീഡന പരാതി കെട്ടിച്ചമച്ചത്; ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്ന് വേടൻ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ പ്രതികരണവുമായി റാപ്പർ വേടൻ. പരാതി കെട്ടിച്ചമച്ചതാണ്. ഇതിനെതിരെ നിയമപരമായി മുന്നോട്ടുപോകും. തന്നെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം. യുവ ഡോക്ടർക്കെതിരെ ആസൂത്രിത നീക്കത്തിന് തെളിവുണ്ട്. ഉടൻ തന്നെ ജാമ്യാപേക്ഷ നൽകുമെന്നും വേടൻ പ്രതികരിച്ചു.

തൃക്കാക്കര പോലീസ് കഴിഞ്ഞദിവസമാണ് വേടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നും, പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറി എന്നുമാണ് യുവ ഡോക്ടർ പരാതിയിൽ പറയുന്നത്. ലഹരി ഉപയോഗിച്ചതിനു ശേഷം അഞ്ച് തവണയാണ് തന്നെ പീഡിപ്പിച്ചത്, കൂടാതെ വേടന് പലതവണയായി 31,000 രൂപ കൈമാറിയിട്ടുണ്ടെന്നും യുവതി മൊഴി നൽകി.

ഇൻസ്റ്റഗ്രാം വഴിയാണ് വേടൻ യുവതിയുമായി സൗഹൃദത്തിൽ ആവുന്നത്. തുടർന്ന് യുവതിയുടെ കോഴിക്കോട്ടുള്ള ഫ്ലാറ്റിൽ എത്തുകയും അവിടെ വച്ച് പീഡനം നടത്തുകയുമായിരുന്നു. പിന്നീട് കോഴിക്കോടും കൊച്ചിയിലും വച്ചും പലതവണ പീഡനത്തിനിരയാക്കി. വേടന്റെ പിന്മാറൽ തന്നെ മാനസികമായി തളർത്തി. ഇതുവരെ ഈ വിവരം പുറത്ത് പറയാതിരുന്നത് ആളുകളുടെ പ്രതികരണം ഭയന്നിട്ടാണെന്നും യുവതി മൊഴി നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top